Connect with us

kerala

കനത്ത മഴ; അട്ടപ്പാടിയിലേക്ക് രാത്രി ഭാരവാഹനങ്ങള്‍ക്ക് നിരോധനം

പാലക്കാട് ജില്ലയിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

Published

on

കനത്ത മഴ പാലക്കാട് ജില്ലയില്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് (ഓഗസ്റ്റ് 2), മുതല്‍ ഓഗസ്റ്റ് അഞ്ച് വരെ അട്ടപ്പാടി മേഖലയിലേക്ക് വൈകീട്ട് ആറ് മണി മുതല്‍ പിറ്റേന്ന് ആറ് വരെയുള്ള രാത്രി സമയത്ത് ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

പറമ്പിക്കുളത്തേക്ക് വിനോദയാത്ര നിയന്ത്രണം

പാലക്കാട് ജില്ലയില്‍ ഇന്നും (ഓഗസ്റ്റ് 2),3,4 തീയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ച് വരെ പറമ്പിക്കുളം ഭാഗത്തേക്കുള്ള വിനോദ യാത്ര നിയന്ത്രിക്കുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര നിരോധനം

പാലക്കാട് ജില്ലയില്‍ ഇന്നും (ഓഗസ്റ്റ് 2),3,4 തീയ്യതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ച് വരെ നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള വിനോദ യാത്ര പൂര്‍ണ്ണമായും നിരോധിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

പാലക്കാട് ജില്ലയിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 3) പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

kerala

സുഗന്ധഗിരി മരംമുറിക്കല്‍ കേസ്: മൂന്നു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്

Published

on

വയനാട്: സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ നടപടി സ്വീകരിച്ചു. ഡിഎഫ്ഒ അടക്കം മൂന്നു ഉദ്യോഗസ്ഥരെയാണ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തത്. അനധികൃതമായി വനം കൊള്ളയടിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന 20 മരം മുറിക്കാന്‍ സര്‍ക്കാര്‍ നേരെത്ത പെര്‍മിറ്റ് നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്. വകുപ്പ് തല അന്വോഷണത്തില്‍ 18 ഉദ്യോഗസ്ഥരെ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

സുഗന്ധഗിരിയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് 5 ഏക്കര്‍ വീതം പതിപ്പിച്ചു കൊടുക്കാന്‍ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് ഈ വന്‍ കൊള്ള നടന്നത്. വനം കൊള്ളക്ക് വനം ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു, മേല്‍നോട്ട ചുമതലകളില്‍ വീഴ്ച്ച വരുത്തി,മരം മുറി പരിശോധന നടത്തിയില്ല, കര്‍ശന നടപടി സ്വീകരിച്ചില്ല, ചില ഉദ്യോഗസ്ഥര്‍ മരം മുറിക്കാരില്‍ നിന്നും പണം വാങ്ങിയില്ല എന്നിങ്ങനെയാണ് എപിസിസിഎഫിന്റെ കണ്ടെത്തല്‍.

ഡിഎഫ്ഒ എം.ഷജ്‌ന കരീം, ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം സജീവന്‍, ബീരാന്‍ക്കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Continue Reading

kerala

രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ, പിണറായിയെ മാത്രം കേന്ദ്രസർക്കാർ ജയിലിൽ അടയ്ക്കാത്തതെന്ത്’: രാഹുൽ ഗാന്ധി

കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

Published

on

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് ബിജെപിയെ എതിര്‍ക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ഒരാള്‍ ബിജെപിയെ ആക്രമിച്ചാല്‍ 24 മണിക്കൂറിനകം തിരിച്ച് ആക്രമിക്കുന്നതാണ് അവരുടെ ശൈലി.

വിമര്‍ശനവും എതിര്‍പ്പും സത്യസന്ധമായാല്‍ മാത്രമേ ബിജെപി പിന്നാലെ വന്ന് ആക്രമിക്കൂവെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. അദാനിക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെ തന്നെ ലോക്‌സഭയില്‍നിന്ന് പുറത്താക്കി. താമസിച്ചിരുന്ന വീട്ടില്‍നിന്നു പോലും പുറത്താക്കി. ഇന്ത്യ മുഴുവന്‍ തനിക്കു വീടുണ്ടെന്നും മോശപ്പെട്ട വീട്ടില്‍നിന്ന് പുറത്താക്കിയതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending