തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം സജീവമായി തുടരുന്നു. രണ്ടു ദിവസം കൂടി മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വടക്കന്‍ ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും യൊല്ലോ അര്‍ട്ടുമുണ്ട്. രണ്ടുദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴയാണ് സംസ്ഥാനത്ത് പലയിടത്തും ലഭിച്ചത്.