തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുന്നതിനാല്‍ കനത്ത മഴക്കു സാധ്യത. ആന്‍ഡമാന്‍ നിക്കോബാര്‍ തീരത്തിനടുത്താണ് ന്യൂനമര്‍ദം രൂപപ്പെട്ടത്.
ന്യൂനമര്‍ദത്തിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതുപ്രകാരം മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
അടുത്ത മൂന്നു ദിവസം ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ വടക്കന്‍ ആന്ധ്രാ പ്രദേശത്തേക്ക് നീങ്ങും.
Be the first to write a comment.