കൊച്ചി: വിജിലന്‍സ് ഡയറക്ടര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കോടതി സംസ്ഥാനത്ത് വിജിലന്‍സ് അമിതാധികാര പ്രവര്‍ത്തനം നടത്തുകയാണെന്നും പറഞ്ഞു. അനാവശ്യ ഇടപടലുകളുമായി പോകുന്ന ഈ ഡയറക്ടറെ വെച്ചുകൊണ്ട് എങ്ങനെ മുന്നോട്ടു പോകുമെന്നും സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്തെന്നും കോടതി ആരാഞ്ഞു.

കഴിഞ്ഞ ആഴ്ച്ചയും വിജിലന്‍സിനെതിരെ ഹൈക്കോടതി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തോന്നുംപടിയാവരുത് വിജിലന്‍സിന്റെ പ്രവര്‍ത്തനം. അഴിമതി കേസുകളില്‍ വിജിലന്‍സിന് മാത്രമാണോ അന്വേഷണാധികാരമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.