മുബൈ: കാര്‍ഷിക നിയമത്തിലടക്കം രാജ്യത്ത് മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ഭരണകൂട അജണ്ടയെ തുറന്നുകാട്ടുന്ന കുറിപ്പുമായി ബോക്‌സിങ് താരം വിജേന്ദര്‍ സിങ്. ദേശസ്‌നഹത്തെ ഹിറ്റ്‌ലറുടെ നാസി ഭരണകാലത്തോട് ഉപമിച്ചാണ് പ്രശസ്ത താരത്തിന്റെ ട്വീറ്റ്.
‘ജര്‍മ്മനി പൂര്‍ണ്ണമായും തകര്‍ക്കപ്പെടും വരെ ഹിറ്റ്ലറുടെ എല്ലാ തീരുമാനങ്ങളും രാജ്യ സ്‌നേഹം നിറഞ്ഞതാണെന്നാണ് അവിടുത്തെ ജനങ്ങള്‍ കരുതിയിരുന്നത്, വിജേന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.
ദേശീയതും ദേശദ്രോഹവും ആയുധമാക്കി ഇന്ത്യയില്‍ ഭരണം നടത്തുന്ന ബിജെപി സര്‍ക്കാറിനെതിരെ വിവിധ വിഷയങ്ങളിലായി നാനാമേഖലകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ്, ഭരണകൂട ഭക്തരായ ജനങ്ങള്‍ക്കുള്ള വിജേന്ദര്‍ സിങിന്റെ മുന്നറിയിപ്പ്. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന ട്വീറ്റ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.
നേരത്തെ ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസിലും വിജേന്ദര്‍ മോദിസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഹാത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായപ്പോഴും സര്‍ക്കാരിനെതിരെ ബോക്‌സിങ് താരം തുറന്നടിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലിനെതിരെ രംഗത്തെത്തിയ വിജേന്ദര്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കാന്‍ പോലീസിനോട് ഏറ്റുമുട്ടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനായാണ് താന്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Be the first to write a comment.