Connect with us

More

വിട പറയുന്ന വിശുദ്ധ മാസം

Published

on

സഫാരി സൈനുല്‍ ആബിദീന്‍

എല്ലാ കാര്യത്തിലും ശുദ്ധിക്ക് പ്രധാന്യം നല്‍കുന്ന മതമാണ് ഇസ്ലാം. മനുഷ്യന്റെ ശരീരത്തിനും ഹൃദയത്തിനും ആത്മീവിനുമൊക്കെ ആ പരിശുദ്ധ കൊണ്ടുവരുന്നതില്‍ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മനുഷ്യശരീരത്തിന്റെയും ആത്മാവിന്റെയും പരിശുദ്ധി വീണ്ടെടുക്കനുള്ള ആരാധന കൂടിയാണ് വിശുദ്ധ മാസത്തിലെ വ്രതം. അള്ളാഹുവിന്റെ സാമീപ്യം സിദ്ധിക്കാന്‍ നോമ്പിനോട് കിടപിടിക്കുന്ന മറ്റൊന്നില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ നമ്മെ അറിയിക്കുന്നു. നോമ്പുകാലം ക്ഷമയുടെയും സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സമാഹ്യ ബാധ്യതകളുടെയും കാലമായാണ് ലോക മുസ്ലിം സമൂഹം കാണുന്നത്. മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇത് ശരിക്കും മനസ്സിലാക്കാനാകും.

റമളാനിന്റെ അവസാന പത്തിലെ അവസാന ദിനങ്ങളിലൂടെ കടന്നു പോവുമ്പോള്‍ വിശ്വാസിയില്‍ നിന്ന് വിട പറയാമനൊരുങ്ങുകയാണ് വിശുദ്ധ റമളാന്‍. റജബിലും റമളാനിലും പ്രാര്‍ത്ഥിച്ച് നേടിയെടുത്ത പുണ്യങ്ങളുടെ മാസം വിട പറയുമ്പോള്‍ മനസ്സില്‍ വേദന അനുഭവപ്പെടുന്നവരായിരിക്കും വിശ്വാസികള്‍. വിണ്ണില്‍ നിന്ന് മണ്ണിലേക്ക് അനുഗ്രഹങ്ങളുടെയും നന്മകളുടെയും വസന്തങ്ങളിറങ്ങി വന്ന രാപകലുകളാല്‍ അനുഗ്രഹീതമായ മാസം വിട ചൊല്ലുമ്പോള്‍
ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് നൊമ്പരപ്പെടുമെന്നത് തീര്‍ച്ച. ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലതുല്‍ഖദ്റിന്റെ മാസം. അനുഗ്രഹത്തിന്റെയും പാപവിമുക്തിയുടെയും നരകമോചനത്തിന്റെയും ഓരോ പത്തുദിനങ്ങള്‍. റമളാനിന്റെ അനുഗ്രഹങ്ങള്‍ പറഞ്ഞാല്‍ തീരാത്തതാണ്.

അന്നപാനീയങ്ങളും വികാരവിചാരങ്ങളും തന്നെ സൃഷ്ടിച്ച് പരിപാലിക്കുന്നവാനായ സര്‍വ്വശക്തന് വേണ്ടി ത്യജിച്ച് വ്രതമനുഷ്ഠിച്ച്, ഖുര്‍ആന്‍ പാരായണത്തിലും ദാനധര്‍മങ്ങളിലുമായി കഴിഞ്ഞുകൂടി, നിദ്രാവിഹീനരായി തറാവീഹും പാതിരാ നമസ്‌കാരങ്ങളും നിര്‍വഹിച്ച് രക്ഷിതാവുമായുള്ള തന്റെ ബന്ധം ശക്തമാക്കിയ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സന്തോഷ നിമിഷങ്ങളെ വരവേല്‍ക്കലാണല്ലോ പെരുന്നാള്‍. പുത്തനുടയാടകളണിഞ്ഞ്, വയര്‍ നിറച്ച് ഭക്ഷിച്ച്, കുടുംബസന്ദര്‍ശനം നടത്തി ചെറിയപെരുന്നാള്‍ സാഘോഷം കൊണ്ടാടുവാന്‍ അല്ലാഹു നമ്മോട് കല്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് അന്നേദിവസം നോമ്പെടുക്കല്‍ പോലും മതം വിലക്കിയത്. വിശ്വാസിയുടെ ജീവിതത്തിലെ സുപ്രധാന ആഘോഷദിനങ്ങളില്‍ ഒന്നാണ് ചെറിയപെരുന്നാള്‍.

റമദാനിനെ ഉപയോഗപ്പെടുത്തുന്നവര്‍ക്കുള്ള പവിത്രതകള്‍ക്ക് മൂല്യം നിശ്ചയിക്കാന്‍ സാധ്യമല്ല. പ്രവാചകന്‍ പറഞ്ഞതായി നമുക്ക് കാണാന്‍ സാധിക്കും ”വിശുദ്ധ ഖുര്‍ആനും നോമ്പും അല്ലാഹുവിന്റെ മുന്നില്‍ അടിമക്കുവേണ്ടി ജാമ്യം നില്‍ക്കും. നോമ്പ് പറയും അല്ലാഹുവേ, പകല്‍ നേരത്ത് ഞാന്‍ കാരണമാണ് അവര്‍ ഭക്ഷണത്തെയും വികാരങ്ങളെയും തടഞ്ഞത്, അതിനാല്‍ ഞാന്‍ അവര്‍ക്ക് ജാമ്യമാണ്. ഖുര്‍ആന്‍ പറയും. രാത്രികാലത്ത് ഞാനാണവരുടെ ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. ഞാനും അവര്‍ക്ക് ജാമ്യമാണ്. നോമ്പും ഖുര്‍ആനും ഒരു വ്യക്തിക്കുവേണ്ടി ശിപാര്‍ശ ചെയ്താല്‍ അവ സ്വീകരിക്കപ്പെടും, ഫലത്തില്‍ അവര്‍ സ്വര്‍ഗം ഉറപ്പിക്കും.

അസൂയ, അഹങ്കാരം, അപര വിദ്വേഷം, ഏഷണി, ലോകമാന്യം, പൊങ്ങച്ചം, സ്വാര്‍ഥത തുടങ്ങി മനസ്സിനെ ദുഷിപ്പിക്കുന്ന മുഴുവന്‍ രോഗങ്ങള്‍ക്കും റമദാനിലൂടെ പ്രതിരോധശേഷി ആര്‍ജിച്ചെടുക്കാനാവും. വിശുദ്ധ റമദാനെ കൃത്യമായി ഉപയോഗിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു വ്യക്തി റമദാനുശേഷമുള്ള ജീവിതത്തിലും ഈ നല്ല സ്വഭാവഗുണങ്ങളെ പകര്‍ത്തും. അതിലൂടെ സന്തോഷകരവും മാതൃകായോഗ്യവുമായ വ്യക്തിത്വത്തിന് ഉടമകളാകാന്‍ നമുക്ക് സാധിക്കും.

നോമ്പുകളില്‍ വന്ന പിഴവുകള്‍ നികത്താന്‍ ഫിത്വ്റ് സകാത്ത് കൊടുത്താണ് സത്യവിശ്വാസികള്‍ പെരുന്നാളാഘോഷങ്ങളിലേക്ക് പ്രവേശിക്കുന്നത്. മുപ്പത് ദിനങ്ങളില്‍ തനിക്ക് വേണ്ടി വ്രതമനുഷ്ഠിച്ച്, തറാവീഹ് നിസ്‌കരിച്ച്, ദാനധര്‍മ്മങ്ങള്‍ നല്‍കി, അവസാനം പാവങ്ങള്‍ക്ക് ഫിത്വ്റ് സകാത്തും നല്‍കിയ സച്ചരിതരായ അടിമകള്‍ക്ക് ഞാന്‍ പൊറുത്തു കൊടുത്തിരിക്കുന്നു. അതിന് നിങ്ങള്‍ സാക്ഷികളാവണമെന്ന് മലക്കുകളോട് സസന്തോഷം അല്ലാഹു പറയുന്ന സുദിനമാണ് ചെറിയപെരുന്നാള്‍ ദിനം.

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

india

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മു കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കുന്നു

Published

on

ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

അനന്ദ്നാഗിലെ സൂര്യക്ഷേത്രം ഉൾപ്പെടെയുള്ള കേന്ദ്രങ്ങളും അടച്ചിടുന്ന കേന്ദ്രങ്ങളിൽ ഉൾപ്പെടും. ‌ ഭീകരർക്കായുള്ള തിരച്ചിലും അതിനോടനുബന്ധിച്ചുള്ള വെടിവയ്പ്പും മറ്റും പല സ്ഥലങ്ങളിലും നടക്കുന്നതിനാൽ വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് കശ്മീർ സർക്കാരിന്റെ ലക്ഷ്യം. വിനോദ സഞ്ചാരികളുടെ സാന്നിധ്യം ഭീകരർ മറയാക്കുന്നെന്ന സംശയവും ശക്തമാണ്.

കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ സർക്കർ തീരുമാനിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 

Continue Reading

kerala

നിർമാതാക്കൾക്കെതിരെയുള്ള പരാതിയിൽ കുറ്റപത്രം സമർപ്പിച്ചതിൽ സന്തോഷം; സാന്ദ്രാ തോമസ്

സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്

Published

on

കോട്ടയം: നിർമാതാവ് സാന്ദ്രാ തോമസ് സമർപ്പിച്ചിരുന്ന അധിക്ഷേപ പരാതി അന്വേഷിച്ച പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി ആയിട്ടുള്ള കുറ്റപത്രത്തിൽ ബി.രാകേഷ്, അനിൽ തോമസ്, ഔസേപ്പച്ചൻ വാളക്കുഴി എന്നിവരും പ്രതികളാണ്. താൻ പറഞ്ഞതെല്ലാം സത്യമാണെന്ന് കണ്ടെത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വലിയ വിജയമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

‘‘ഇപ്പോഴും എനിക്കെതിരെയും എന്റെ സിനിമകൾക്കെതിരെയും അതിക്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ അവസാനശ്വാസം വരെ ഇത്തരം അനീതികൾക്കെതിരെ പോരാട്ടം തുടരും. സിനിമയുടെ ഐസി കമ്മിറ്റിയിലെ അംഗങ്ങളിൽ പലരും വേട്ടക്കാരാണ്. അങ്ങനെയുള്ളപ്പോൾ അവർക്ക് മുന്നിലെത്തുന്ന ഇരകൾക്ക് എങ്ങനെ നീതി ലഭിക്കും.

അവിടെ പരാതികൾ ഒത്തുതീർപ്പാക്കുകയോ പരാതി നൽകുന്നവർ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉണ്ടാവുക മാത്രമേ ചെയ്യൂ. ഐസി കമ്മിറ്റിയിലേക്ക് സിനിമയ്ക്കു പുറത്തുനിന്നുള്ളവർ അംഗങ്ങളായാൽ മാത്രമേ അതിന്റെ പ്രവർത്തനം ശരിയായി നടക്കുകയുള്ളു’’ – സാന്ദ്ര തോമസ് പറഞ്ഞു. കേസ് അന്വേഷണം ഫലപ്രദമായി പൂർത്തിയാക്കാൻ സഹായിച്ച മുഖ്യമന്ത്രിക്കും സർക്കാരിനും പൊലീസിനും നന്ദി പറയുകയും ചെയ്തു.

Continue Reading

Trending