Cricket
രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ് ഐപിഎല്‍ ഫൈനലില്‍

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിന്റെ കിരീട മോഹങ്ങളെ ക്വാളിഫയറിനപ്പുറത്തേക്ക് കൊണ്ടുപോകാന്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സമ്മതിച്ചില്ല. 176 റണ്‍സെന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടിയിറങ്ങിയ സഞ്ജുവും കൂട്ടരും 36 റണ്‍സകലെ കാലിടറി. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു.
അര്‍ധ സെഞ്ച്വറി കുറിച്ച ഹെന്‍ഡ്രിച്ച് ക്ലാസനാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. ആദ്യ ഓവറില്‍ തന്നെ തകര്‍ത്തടിച്ച് തുടങ്ങിയ അഭിഷേക് ശര്‍മ സണ്‍റൈസേഴ്‌സിനെ സ്ഥിരം ശൈലിയില്‍ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. എന്നാല്‍ ആ ഓവറിലെ അവസാന പന്തില്‍ അഭിഷേകിന്റെ വിക്കറ്റ് നഷ്ടമായി. വണ്‍ ഡൗണായി ക്രീസീലെത്തിയ രാഹുല്‍ ത്രിപാഠി തുടക്കത്തില്‍ തന്നെ കത്തിക്കയറി. അശ്വിന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ടും ഫോറും ഒരു സിക്‌സും സഹിതം ത്രിപാഠി 16 റണ്‍സടിച്ചെടുത്തു.
ടോം കോഹ്ലര്‍കാഡ്‌മോര്‍ (10), സഞ്ജു സാംസണ്‍ (10), റിയാന്‍ പരാഗ് (6) രവിചന്ദ്ര അശ്വിന്‍(0), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റോവ്മന്‍ പവല്‍ (6) എന്നിവരാണ് പുറത്തായത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായി ഏറ്റുമുട്ടും.
Cricket
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി)യും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം തെക്കന്‍ നഗരത്തിലെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് മാറ്റി.
പ്ലേഓഫ് ഘട്ടത്തിന് സമാനമായി, ഈ വര്‍ഷം മണ്‍സൂണ്‍ ഉടന്‍ ആസന്നമായതിനാല്‍, മെയ് 20 ചൊവ്വാഴ്ച മുതല്‍, ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഒരു മണിക്കൂര്‍ അധിക സമയം അനുവദിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരവും റദ്ദായതോടെ ആര്‍സിബിയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഐപിഎല്‍ 2025ല്‍ നിന്ന് കെകെആറിനെ പുറത്താക്കുകയും ചെയ്തു.
അഹമ്മദാബാദില്‍ ഐപിഎല്‍ ഫൈനല്‍
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎല്‍ 2025 ന്റെ ഫൈനലിനും ക്വാളിഫയര്‍ 2 നും യഥാക്രമം ജൂണ്‍ 3 നും ജൂണ്‍ 1 നും ക്വാളിഫയര്‍ 1 നും ആതിഥേയത്വം വഹിക്കും. അതേസമയം, എലിമിനേറ്റര്‍ യഥാക്രമം മെയ് 29, മെയ് 30 തീയതികളില്‍ മുള്ളന്‍പൂരില്‍ നടക്കും.
ടൂര്‍ണമെന്റിന്റെ ഒരാഴ്ചത്തെ സസ്‌പെന്‍ഷനുമുമ്പ് ഹൈദരാബാദും കൊല്‍ക്കത്തയും അവസാന നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു.
കാലാവസ്ഥയും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലാണ് പ്ലേഓഫിനുള്ള പുതിയ വേദികള്‍ തീരുമാനിച്ചതെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
Cricket
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.
53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.
Cricket
ഡല്‍ഹിക്കെതിരെ ടോസ് നേടി ഗുജറാത്ത്; ഇരു ടീമിലും മാറ്റം, സ്റ്റാര്‍ക്കിന് പകരം മുസ്തഫിസുര്‍

ദില്ലി: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ദില്ല, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത്, ഡല്‍ഹി ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. ഇര ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ഇംപാക്റ്റ് സബ്‌സ്: സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മഹിപാല്‍ ലോംറോര്‍, അനുജ് റാവത്ത്, ദസുന്‍ ഷനക.
ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുസ്തഫിസുര്‍ റഹ്മാന്‍.
ഇംപാക്റ്റ് സബ്‌സ്: ത്രിപുരാണ വിജയ്, മാധവ് തിവാരി, കരുണ് നായര്‍, സെദിഖുള്ള അടല്‍, ദുഷ്മന്ത ചമീര.
11 കളിയില്‍ 13 പോയന്റുളള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യം. 16 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സിന് ഒറ്റജയം നേടിയാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം. ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ ബാറ്റിംഗ് ത്രയത്തെ പിടിച്ചുകെട്ടുകയാവും ഡല്‍ഹിയുടെ പ്രധാന വെല്ലുവിളി. പിന്നാലെയെത്തുന്നവരും അപകടകാരികള്‍. കെ എല്‍ രാഹുല്‍, കരുണ്‍ നായര്‍, അഭിഷേക് പോറല്‍, ഫാഫ് ഡുപ്ലെസിസ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരിലാണ് ഡല്‍ഹിയുടെ റണ്‍സ് പ്രതീക്ഷ. കഴിഞ്ഞമാസം അഹമ്മദാബാദില്‍ ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഡല്‍ഹിയുടെ 203 റണ്‍സ് നാലു പന്ത് ശേഷിക്കേ ഗുജറാത്ത് മറികടന്നു. അന്നത്തെ തോല്‍വിക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പകരം വീട്ടുകയാവും ഡല്‍ഹിയുടെ ലക്ഷ്യം.
-
kerala6 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന
-
india2 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം