മാഡ്രിഡ്: ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതിനു മുമ്പ് ഏഴ് ബാളന്‍ ഡിഓര്‍ പുരസ്‌കാരങ്ങളും ജീവിതത്തില്‍ ഏഴ് മക്കളും തനിക്കു വേണമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രഞ്ച് പത്രമായ എല്‍ എക്വിപെയുമായി സംസാരിക്കവെയാണ് പോര്‍ച്ചുഗീസ് താരം മനം തുറന്നത്. 2016-17 സീസണിലെ ഫിഫ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട 32-കാരന്‍ ഈ വര്‍ഷവും ‘ഫ്രാന്‍സ് ഫുട്‌ബോള്‍’ മാഗസിന്‍ നല്‍കുന്ന ബാളന്‍ ഡി ഓര്‍ നേടിയേക്കുമെന്നാണ് സൂചന.

‘ബാളന്‍ ഡിഓറിനെപ്പറ്റി എനിക്ക് ആശങ്കകള്‍ ഒന്നുമില്ല. എനിക്ക് 32 വയസ്സ് കഴിയാറായി. ഫുട്‌ബോള്‍ മാത്രമല്ല എന്റെ ലോകം.’

‘ബാളന്‍ ഡിഓറിന്റെ കാര്യത്തില്‍ ഞാന്‍ ആത്മവിശ്വാസത്തിലാണ്. പാനല്‍ വോട്ടിങ് നടക്കുകയാണെന്ന് അറിയാം. ഇത്തവണയും അത് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ചാം തവണയും ബാളന്‍ ഡിഓര്‍ നേടുക എന്നത് വലിയ ബഹുമതിയാണ്.’

‘ഏഴ് മക്കളുണ്ടാവണമെന്നാണ് എന്റെ ആഗ്രഹം. അത്രതന്നെ ബാളന്‍ ഡിഓറും. കളിക്കുന്ന കാലത്തോളം അത് നേടാനുള്ള ആവേശം എന്നിലുണ്ടാവും. ഈ വര്‍ഷം അഞ്ചാമത്തെ ബാളന്‍ ഡിഓര്‍ ആണ് എന്റെ സ്വപ്നം. അടുത്ത വര്‍ഷവും ആ ലക്ഷ്യം തുടരും.’ ക്രിസ്റ്റ്യാനോ പറഞ്ഞു.

A Alana Martina acaba de nascer! Tanto a Geo como a Alana estão muito bem! Estamos todos muito felizes! ❤️

A post shared by Cristiano Ronaldo (@cristiano) on

റൊണാള്‍ഡോയുടെ കാമുകി ജോര്‍ജിന റോഡ്വിഗ്യൂസ് ദിവസങ്ങള്‍ക്കു മുമ്പ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പോര്‍ച്ചുഗീസ് താരത്തിന്റെ നാലാമത്തെ കുട്ടിയായിരുന്നു ഇത്.