ലഖ്നൗ: ഐപിഎല്ലില്‍ നിറം മങ്ങിയതിന്റെ പേരില്‍ നിരാശയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് ഇമെയിലിലൂടെ വധഭീഷണി ലഭിച്ചെന്ന് റിപ്പോര്‍ട്ട്. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിന്റെ പരാതിയെ തുടര്‍ന്ന് യുപിയെ അംറോഹ ജല്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. രാജ് പുത് സിന്ദര്‍ എന്ന് പരിചയപ്പെടുത്തിയാണ് മെയില്‍ വന്നിരിക്കുന്നത്. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇന്ത്യക്ക് ചാംപ്യന്‍സ് ട്രോഫി കിരീടം സമ്മാനിക്കുന്നതില്‍ ഷമി നിര്‍ണായക പങ്ക് വഹിച്ചിരുന്നു
നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനും വധ ഭീഷണി വന്നിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് വധ ഭീഷണി. ഗംഭീറിനും ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം വന്നത്.