ഇടുക്കി: ഇടുക്കിയില്‍ അസം സ്വദേശിയായ അഞ്ചു വയസുകാരനെ ക്രൂരമായി മര്‍ദിച്ചു. ഇടുക്കി ഉണ്ടപ്ലാവില്‍ അസം സ്വദേശിനിയായ കുട്ടിക്കാണ് ക്രൂര മര്‍ദനമേറ്റത്. പിതൃസഹോദരനാണ് കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്. മര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടി പൊട്ടി. ആന്തരിക രക്തസ്രാവവും ഉണ്ട്. കുട്ടി അപകട നില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മര്‍ദിച്ച അച്ഛന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.