ശ്രീനഗര്‍: ജമ്മു കശ്മീല്‍ ഐ.ഇ.ഡി(ഇംപ്രൊവിസ്ഡ് എക്‌സ്‌പ്ലോലീവ് ഡിവൈസ്) സ്‌ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. ബാരാമുള്ളയിലെ സോപാറിലാണ് തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മൂന്നു കടകളും പൂര്‍ണ്ണമായി നശിച്ചു. സംഭവത്തെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചു. മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കൊല്ലപ്പെട്ട പൊലീസുകാര്‍ക്ക് ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു.