X

സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് പെട്ടെന്ന് മാറ്റിപ്പറഞ്ഞോളൂ; നടന്‍ ജയസൂര്യയോട് രാഹുല്‍ മാങ്കൂട്ടത്തില്‍

മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകരുടെ പട്ടിണി സമരത്തെ കുറിച്ച് നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം വൈറലായതിനുപിന്നാലെ സര്‍ക്കാറിനെതിരെ ട്രോളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ കൃഷി മന്ത്രി പി. പ്രസാദും വ്യവസായ മന്ത്രി പി. രാജീവും വേദിയിലിരിക്കുമ്പോഴാണ്, കൃഷിക്കാര്‍ പട്ടിണി സമരം കിടക്കുന്നതും വിഷം കലര്‍ന്ന പച്ചക്കറികള്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതും ചൂണ്ടിക്കാട്ടി ജയസൂര്യ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

പിണറായി സര്‍ക്കാറിനെ വിമര്‍ശിച്ചതിനുപിന്നാലെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍ നാടന്റെ സ്ഥലം അളക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടത് ഓര്‍മിപ്പിച്ച് ‘സ്ഥലം അളക്കണ്ടേല്‍ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ട്രോള്‍. നടന്‍ ജയസൂര്യയുടെ ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘രാവിലെ ഉറങ്ങി എഴുനേല്‍കുമ്പോ സര്‍വേ സംഘം പണി തുടങ്ങും’, ചുളുവില്‍ വീടും സ്ഥലവും അളക്കാനുള്ള സൈക്കോളജിക്കല്‍ അപ്രോച്ച്… കൊച്ചു കള്ളന്‍, ഡഉഎ അധികാരത്തില്‍ വരുന്നത് വരെ അവാര്‍ഡ് പ്രതീക്ഷിക്കണ്ട, സ്‌റ്റേജില്‍ ഇരുത്തി പണി കൊടുക്കാനും വേണം ഒരു പവറ്, അല്ല പിന്നെ കിട്ടിയ അവസരം നന്നായി മുതലാക്കി, സ്ഥലം അളക്കട്ട്.. എന്നാലും നിലപാട് മാറ്റി പറയാന്‍ ഇടതു പക്ഷം അല്ല ജയ സൂര്യ. അദ്ദേഹം രാഷ്ട്രീയം അല്ല പറഞ്ഞത് ജനങ്ങള്‍ക്ക് പറയാന്‍ ഉള്ള കാര്യം ആണ്… എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം കൃഷിക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല്‌ െകാടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം െകാടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവര്‍ കിടന്ന് കഷ്ടപ്പെടുന്നത്. ഞാന്‍അവര്‍ക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയില്‍ ഇതിനെ കാണരുത്.

പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവര്‍ക്ക് ഷര്‍ട്ടില്‍ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും െകാടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം’ എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.

 

webdesk13: