Connect with us

kerala

വയനാട് പുനരധിവാസ പാക്കേജ് ഉടന്‍ നടപ്പിലാക്കുക: മുസ്‌ലിം യൂത്ത് ലീഗ്

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിലെ ഇരകളുടെ പുനരധിവാസം ഉടന്‍ നടപ്പിലാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: കേരളത്തെ നടുക്കിയ വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലിലെ ഇരകളുടെ പുനരധിവാസം ഉടന്‍ നടപ്പിലാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ദുരന്തം നടന്നിട്ട് നാലര മാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. സാങ്കേതിക കാരണം പറഞ്ഞ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച് ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കിയിട്ടും പുനരധിവാസത്തിനായി ഒരു പദ്ധതിയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

കേരള സര്‍ക്കാറാണെങ്കില്‍ ചികിത്സാ സഹായമായി പ്രഖ്യാപിച്ച 75000 രൂപയും കൈമാറിയിട്ടില്ല. പുനരധിവാസത്തിനായി സപ്തംബര്‍ 30 നുള്ളില്‍ ഭൂമി ഏറ്റെടുക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ അതിനായി ഒരു ചുവട് വെപ്പും നടത്തിയിട്ടില്ല. മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ഇത് വരെ പാലിക്കപ്പെട്ടിട്ടില്ല. കേരളം ഇത് വരെ കാണാത്ത വലിയ ദുരന്തം നടന്നിട്ടും പരസ്പരം പഴിചാരി കേന്ദ്ര കേരള സര്‍ക്കാറുകള്‍ വയനാട്ടുകാരെ വഞ്ചിക്കുകയാണ്. ഉറ്റവരെയും ഉടയവരെയും ഉള്‍പ്പടെ എല്ലാം നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തേണ്ട സര്‍ക്കാര്‍ ഇനിയും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

യോഗത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ചന്ദ്രിക ക്യാമ്പയിന്‍ വിശദീകരിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ പി. ഇസ്മായില്‍ നന്ദി പറഞ്ഞു, മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, കെ. എ മാഹിന്‍, സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കൊല്‍ക്കളത്തില്‍ ടി.പി.എം ജിഷാന്‍, ടിപി അഷ്റഫലി പ്രസംഗിച്ചു.

സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, എം.പി നവാസ്, സി. എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കൂറ്റുര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, ഇ. എ. എം അമീന്‍, അമീര്‍ ചേനപ്പാടി, മുഹമ്മദ് ഹനീഫ, എ. ജാഫര്‍ ഖാന്‍, ഷിബി കാസിം, ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, സിജിത്ത് ഖാന്‍, റഫീഖ് കൂടത്തായി, ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്സല്‍ റഹ്‌മാന്‍, കുരിക്കള്‍ മുനീര്‍, എ.എം അലി അസ്ഗര്‍, കെ.എ മുഹമ്മദ് ആസിഫ്, ശരീഫ് സാഗര്‍, കെ. എം ഖലീല്‍, പി. വി അഹമ്മദ് സാജു, പി. കെ നവാസ് ചര്‍ച്ചയില്‍ പങ്കെടുത്തു.

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending