kerala
കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ല; പ്രിയങ്കാ ഗാന്ധി
വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി.
വയനാട് ദുരിത ബാധിതരുടെ വായ്പകള്‍ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. തങ്ങളുടേതല്ലാത്ത കാരണത്താല്‍ സങ്കല്പ്പിക്കാന് പോലുമാകാത്ത വേദനയിലൂടെ കടന്നുപോയവരാണ് മുണ്ടക്കൈയിലെ ദുരിത ബാധിതര്‍. എന്നാല്‍, കോര്‍പ്പറേറ്റുകളുടെ വായ്പകള്‍ കണ്ണടച്ച് എഴുതിതള്ളുന്ന കേന്ദ്ര സര്‍ക്കാരിന് അര്‍ഹമായ സഹായം പോലും ഉറപ്പാക്കാനാകുന്നില്ലെന്നും വിമര്‍ശനം.
കോര്‍പറേറ്റുകളുടെ വായ്പയുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയൊരു തുക മാത്രമാണ് ഇവരുടെ വായ്പയിനത്തില്‍ ലഭിക്കാനുള്ളത്. ജനങ്ങള്‍ക്ക് സഹായം അത്യാവശ്യമായിരുന്ന സാഹചര്യത്തില്‍ കേന്ദ്രം അവരെ പരാജയപ്പെടുത്തി എന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പ്രിയങ്ക എക്സ് പോസ്റ്റില്‍ പറഞ്ഞു.
kerala
ശബരിമലയില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല; സ്വര്‍ണക്കൊള്ള ഏതുസമയവും അട്ടിമറിക്കപ്പെടും; പി.വി. അന്‍വര്‍
ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് ഏതുസമയവും അട്ടിമറിക്കപ്പെടുമെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ ചുമതല നല്‍കിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നല്‍കിയത് സംശയകരമാണ്.
‘പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടയില്‍ കേരളം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളും കൈവിട്ടു പോകുകയാണ്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയാണ് അതില്‍ പ്രധാനം. ഹൈകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ചിലര്‍ അറസ്റ്റിലായി. മറ്റുചിലരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും വിവരമുണ്ട്. അന്വേഷണം ഏത് സമയത്തും അട്ടിമറിക്കപ്പെടും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഉദ്യോഗസ്ഥരില്‍നിന്ന് രാഷ്ട്രീയക്കാരിലേക്ക് അന്വേഷണം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ദേവസ്വത്തിന്റെ കീഴില്‍ ഇത്തരത്തില്‍ നിരവധി കൊള്ള നടക്കുന്നുവെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്.
സര്‍ക്കാറിന്റെ പുതിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ശബരിമല സീസണ് ആരംഭിക്കാനിരിക്കെ ചുമതല നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് ഉത്തരവ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥന് സുജിത് ദാസിന് സന്നിധാനത്ത് ചുമതല നല്കിയിരിക്കുന്നു. തൃശൂര്‍ പൂരം കലക്കാന്‍ നേതൃത്വം നല്കിയ അന്നത്തെ കമീഷണര്‍ അങ്കിത് അശോകാണ് അടുത്തയാള്‍. അദ്ദേഹത്തിന് പമ്പയിലാണ് ചാര്‍ജ്. സ്വര്‍ണക്കൊള്ളയില്‍ എസ്.ഐ.ടി അന്വേഷണം നടക്കവെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ ശബരിമലയില്‍ ചുമതല നല്‍കുന്നത്. എന്തിനുവേണ്ടി ഇവരെ തന്നെ ശബരിമലയിലെ ചുമതല നല്‍കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പാര്‍ട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എമ്മും വ്യക്തമാക്കണം’ പി.വി. അന്‍വര്‍ പറഞ്ഞു.
kerala
മട്ടന്നൂര്‍ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും
തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തില്‍ മട്ടന്നൂര്‍ ഒഴിക്കെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്. തെരഞ്ഞെടുപ്പിനായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പെരുമാറ്റ ചട്ടം ബാധകമാണ്.
അതേസമയം 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍ പ്രകാരമാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് 2,84,30,761 വോട്ടര്‍മാരാണ് ഉള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. തെരഞ്ഞെടുപ്പിനായി 33,746 പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കും. വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് മെഷീന് നല്‍കും. പരമാവധി ഒരു ബാലറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടായിരിക്കുക.
അതേസമയം പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു. 1249 റിട്ടേണിംഗ് ഓഫീസര്‍മാരാണ് ഉണ്ടായിരിക്കുക. പ്രശ്ന ബാധ്യത ബൂത്തുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ഉത്തരവായി. ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കാനും പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പിന്റെ 48 മണിക്കൂറും വോട്ട് എണ്ണുന്ന ദിവസവും മദ്യനിരോധനം ഏര്‍പ്പെടുത്തും. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം അഞ്ച് വര്‍ഷത്തേക്ക് അയോഗ്യരാക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രാവിലെ 7 മണിമുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക.
kerala
കൊല്ലത്ത് ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച രണ്ട് പ്രതികള്‍ പിടിയില്‍
കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്.
കൊല്ലത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് ആണ് പ്രതികള്‍ ആക്രമണം നടത്തിയത്. ആദിച്ചനല്ലൂര്‍ സ്വദേശി ഷെഫീഖ്, തൃക്കോവില്‍വട്ടം സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്.
ആംബുലന്‍സ് ഡ്രൈവറെ മര്‍ദിച്ചത് കൂടാതെ, കവര്‍ച്ച തുടങ്ങിയ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കേസില്‍ ഒന്നാംപ്രതി അന്‍വര്‍ ഒളിവിലാണ്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം മര്‍ദിച്ചതെന്നാണ് പരാതി. രാത്രി 10 മണിയോടെ ആയിരുന്നു ആക്രമണം നടന്നത്. ആംബുലന്‍സിന്റ മിററും യുവാക്കള്‍ അടിച്ചു പൊട്ടിച്ചു. ബൈക്കില്‍ പോയവര്‍ ആംബുലന്‍സിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തിന് കാരണം. സൈഡ് നല്‍കാത്തതിനെ തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ ഹോണ്‍ അടിച്ചതും പ്രകോപനമായി.
പരിക്കേറ്റ ആംബുലന്‍സ് െ്രെഡവര്‍ പത്തനാപുരം സ്വദേശി ബിവിന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
-
kerala14 hours agoതദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ?, 20ന് മുന്‍പ് വോട്ടെണ്ണല്‍
-
india2 days agoമകന് പഠനത്തില്‍ മോശമെന്ന് പിതാവിനോട് അധ്യാപകര്‍; പിന്നാലെ വിദ്യാര്‍ഥി ജീവനൊടുക്കി
-
india3 days agoഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി
-
india3 days agoപ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്
-
kerala3 days agoവീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
-
entertainment2 days agoകമല്‍ ഹാസന് നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
-
EDUCATION3 days agoപത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
-
kerala3 days agoപത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു; വെട്ടിയത് ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം

