Connect with us

india

ഫ്ളൈറ്റില്‍ യാത്രയ്ക്കിടെ ലൈംഗികാതിക്രമം; നാല്‍പ്പത്തിമൂന്ന്കാരന്‍ അറസ്റ്റില്‍

ഇയാളുടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായുള്ള പരാതിയിലാണ് രാജേഷ് ശര്‍മയെ പൊലീസ്  അറസ്റ്റ് ചെയ്തത്.

Published

on

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ ഫ്ളൈറ്റില്‍ യാത്രയ്ക്കിടെ യാത്രികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നാല്‍പ്പത്തിമൂന്ന്കാരന്‍ അറസ്റ്റില്‍. ഇയാളുടെ മുന്‍ സീറ്റിലിരുന്ന സ്ത്രീയെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചതായുള്ള പരാതിയിലാണ് രാജേഷ് ശര്‍മയെ പൊലീസ്  അറസ്റ്റ് ചെയ്തത്.

വൈകീട്ട് ചെന്നൈയില്‍ വിമാനമിറങ്ങിയതിനു പിന്നാലെ വിമാനത്താവളത്തിലെ സ്റ്റാഫുമായി ചേര്‍ന്ന് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വിമാനത്താവളത്തിനു സമീപമുള്ള മീനമ്പക്കം ഓള്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 75 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

യാത്രയ്ക്കിടയില്‍ വിന്‍ഡോ സീറ്റിലിരിക്കുന്നതിനിടെ ഉറങ്ങിപ്പോയെന്നും പുറകിലിരുന്ന പ്രതി മോശമായി സ്പര്‍ശിച്ചുവെന്നുമാണ് യുവതി പരാതി നല്‍കിയത്. രാജേഷിനെ അറസ്റ്റ് ചെയ്തെന്നും ഇദ്ദേഹം രാജസ്ഥാന്‍ സ്വദേശിയാണെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

വിഷയത്തില്‍ ഇന്‍ഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പൊലീസില്‍ പരാതി നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ തങ്ങളുടെ ഒരു സ്റ്റാഫ് അവരുടെ കൂടെ പൊലീസ് സ്റ്റേഷന്‍ വരെ പോകുകയായിരുന്നുവെന്ന് ചെന്നൈ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിറങ്ങലിച്ച് രാജ്യം; പ്രധാനമന്ത്രി ഭൂട്ടാനില്‍ ആഘോഷത്തില്‍

മോദി വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലെന്ന് പ്രതിപക്ഷം

Published

on

ന്യൂഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ നടുക്കത്തില്‍ രാജ്യം സ്തംഭിച്ചുനില്‍ക്കവേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ പര്യടനത്തിന് പോയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി എടുത്തിട്ട് പോലുമില്ല. കുടുംബങ്ങള്‍ ദുഃഖക്കയത്തില്‍ മുങ്ങിത്താഴുകയാണ്. എന്നിട്ടും ‘നേതാവ്’ വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലാണ്. അധികാരത്തിലിരിക്കുന്നവര്‍ മൗനത്തിന് പിന്നില്‍ ഒളിക്കുമ്പോള്‍ രാജ്യം കത്തുന്നു എന്നാണ് മോദിയുടെ ഭൂട്ടാന്‍ ഫോട്ടോകള്‍ക്ക് താഴെ ചിലര്‍ കമന്റ് ചെയ്തത്.

‘ഭൂട്ടാനില്‍ വിമാനമിറങ്ങി. വിമാനത്താവളത്തില്‍ നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് പ്രധാനമന്ത്രി ടോബ്‌ഗെയോട് നന്ദി പറയുന്നു. ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹ്യ ദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. വിശ്വാസം, സൗഹാര്‍ദ്ദം, പരസ്പര ബഹുമാനം എന്നിവയില്‍ നങ്കൂരമിട്ട, കാലം തെളിയിച്ച പങ്കാളിത്തമാണ് ഇന്ത്യയും ഭൂട്ടാനും ആസ്വദിക്കുന്നത്. ഈ സന്ദര്‍ശന വേളയില്‍ നമ്മുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് മോദി ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചത്.

സ്വന്തം വീട്ടില്‍ പൗരന്മാര്‍ മരിച്ചുവീഴുമ്പോള്‍ വിദേശ മണ്ണില്‍ കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സില്‍ കുറിച്ചു.

സുരക്ഷാ വീഴ്ചയുടെ കാരണക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുല്‍ ഗാന്ധിയും ഡല്‍ഹിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ് കെജ്രിവാളും പറഞ്ഞു. സംഭവ ത്തില്‍ സത്യസന്ധവും ആഴത്തിലുമുള്ള അന്വേഷണം നടത്തണമെന്നും ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Continue Reading

india

ട്രിച്ചി കെഎംസിസിക്ക് പുതിയ ആസ്ഥാനം

ഐയുഎംഎല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ്. ഖാദര്‍ മൊയ്ദീന്‍ സാഹിബ് ആസ്ഥാനം ഉദ്ഘാടനം നിര്‍വഹിച്ചു.

Published

on

ട്രിച്ചി: ആള്‍ ഇന്ത്യ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ ട്രിച്ചി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനായി ട്രിച്ചി സിറ്റിയില്‍ ആസ്ഥാനം ആരംഭിച്ചു. ഐയുഎംഎല്‍ ദേശീയ പ്രസിഡന്റ് പ്രൊഫ്. ഖാദര്‍ മൊയ്ദീന്‍ സാഹിബ് ആസ്ഥാനം ഉദ്ഘാടനം നിര്‍വഹിച്ചു.

ഉദ്ഘാടന ചടങ്ങ് മഷൂദ് വാഫിയുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ സ്വാഗതം ചെയ്തു സംസാരിച്ചു.

മൗലാന സിറാജുദ്ദീന്‍ ഹസ്രത്ത് മുഖ്യപ്രഭാഷണം നടത്തി, ഐയുഎംഎല്‍ തൃച്ചി ജില്ലാ പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ചടങ്ങില്‍ എഐകെഎംസിസി തമിഴ്‌നാട് സ്‌റ്റേറ്റ് സെക്രട്ടറി ഇസ്മായില്‍ സാഹിബ് (മധുര), ട്രഷറര്‍ റഹീസ് (ട്രിച്ചി), വൈസ് പ്രസിഡന്റുമാരായ ഹാരിസ് ടി. സി., അബ്ദു റഹ്മാന്‍ (ത്രീ സ്റ്റാര്‍), സെക്രട്ടറിമാരായ ബഷീര്‍ ലിംറ, ദേശീയ പ്രവര്‍ത്തക സമിതി അംഗം അബ്ദുസമദ്, അഷ്‌റഫ് ടോപ് ചോയ്‌സ്, ഷാജി ലിംറ, ഫൈസല്‍, ത്വയിഫ്, ആഷിഖ്, അന്‍സാര്‍ എന്നിവര്‍ പങ്കെടുത്തു.

എഐകെഎംസിസി തമിഴ്‌നാട് സെക്രട്ടറി അബ്ദു റഹ്മാന്‍ കണിയാരത്തിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

Continue Reading

india

എന്റെ കഴുത്ത് വെട്ടിക്കോളു, യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേര് വെട്ടരുത്; ഇലക്ഷന്‍ കമ്മീഷനോട് മമത ബാനര്‍ജി

. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ട് ബന്ദിയാണെന്നും, യഥാര്‍ത്ഥവോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മമത ബാനര്‍ജി പറഞ്ഞു.

Published

on

എന്റെ കഴുത്ത് വെട്ടിയാലും യഥാര്‍ത്ഥ വോട്ടര്‍മാരുടെ പേര് വെട്ടരുതെന്ന് ഇലക്ഷന്‍ കമ്മീഷനോട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിലവില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ വോട്ട് ബന്ദിയാണെന്നും, യഥാര്‍ത്ഥവോട്ടര്‍മാരുടെ വോട്ടവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും മമത ബാനര്‍ജി പറഞ്ഞു. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു.

അന്തിമപട്ടികയില്‍ യഥാര്‍ത്ഥവോട്ടര്‍മാര്‍ക്കെല്ലാം ഇടം കിട്ടിയില്ലെങ്കില്‍ ബിഹാറില്‍ നടപ്പാക്കിയപോലെ ബംഗാളില്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കണ്ട എന്നും ഇലക്ഷന്‍ കമ്മീഷനോട് മമത പറഞ്ഞു.’മുന്‍ തെരഞ്ഞെടുപ്പ് കമീഷ്ണര്‍ ടി.എന്‍.ശേഷന്റെ വാക്കുകളാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. ഇലക്ഷന്‍ കമീഷന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് സര്‍ക്കാറിന് വേണ്ടിയുള്ളതല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴുള്ളവര്‍ യെസ് സാര്‍, യെസ് സാര്‍ എന്ന് പറയുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും’ മമത ബാനര്‍ജി പറഞ്ഞു.

ബിജെപിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനെ അനുവദിക്കില്ല. ഇത് പറഞ്ഞതിന് നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്നെ ജയിലിലേക്ക് അയയ്ക്കുക, ഏജന്‍സികളെ എന്റെ പിന്നാലെ അയയ്ക്കുക, എന്റെ വോട്ടവകാശം ഇല്ലാതാക്കുക, എന്റെ കഴുത്ത് അറുക്കുക. പക്ഷേ, ജനങ്ങളെ പീഡിപ്പിക്കരുത്, അവരുടെ വോട്ടവകാശം ഇല്ലാതാക്കരുത്. നോട്ട് നിരോധനം നോട്ട് ബന്ദിയാണെങ്കില്‍ എസ്‌ഐആര്‍ വോട്ട് ബന്ദിയാണെന്നും കേന്ദ്രസര്‍ക്കാര്‍ എസ്‌ഐആറിന്റെ പേരില്‍ ജനങ്ങളെ പ്രയാസപ്പെടുത്തുകയാണെന്നും മമത പറഞ്ഞു.

Continue Reading

Trending