ന്യൂഡല്‍ഹി: ലഡാക്കില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം. ശനിയാഴ്ച രാത്രി ചൈന യഥാര്‍ത്ഥ നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചു. പാംഗോങ് തടാകതീരത്ത് ചൈനീസ് നീക്കം ഇന്ത്യ തടഞ്ഞെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാന്‍ സേന പ്രതിജ്ഞാബദ്ധം എന്നും കരസേന അറിയിച്ചു. ഇന്ത്യ- ചൈന ഫഌഗ് മീറ്റിംഗ് തുടരുകയാണ്.