ന്യൂഡല്‍ഹി: ദോക്‌ലാമിലെ നിലവിലുള്ള സ്ഥിതിക്ക് മാറ്റംവരുത്താന്‍ ചൈനയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായാല്‍ പ്രതിരോധിക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കാണെന്നും അവര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. ഇന്ത്യ-ഭൂട്ടാന്‍-ചൈന അതിര്‍ത്തിയില്‍ ഏകപക്ഷീയമായി നിലപാട് മാറ്റിയ ചൈനീസ് നടപടി ഇന്ത്യന്‍ സുരക്ഷക്ക് ഭീഷണിയാണ്. എന്നാല്‍ ഏതു തരത്തിലുള്ള ഭീഷണിയും നേരിടാന്‍ ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരത്തിന് ഇന്ത്യ തയാറാണ്. എന്നാല്‍ സൈന്യത്തെ തിരിച്ചു വിളിക്കാന്‍ ഇരു രാജ്യങ്ങളും തയാറാകണം. ഇന്ത്യയുടെ സുരക്ഷയെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നമായതിനാലാണ് അതിര്‍ത്തിയില്‍ ഇന്ത്യ ഇടപെടുന്നത്. എന്നാല്‍ ചൈന അത് അനുവദിക്കാതിരിക്കുന്നത് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയാകും
Be the first to write a comment.