രാജ്‌കോട്ട്: ജോ റൂട്ടിന് പിന്നാലെ മുഈന്‍ അലിയും സെഞ്ച്വറി നേടിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് കുതിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചിന് 425 എന്ന ശക്തമായ നിലയിലാണ്. ബെന്‍ സ്റ്റോക്ക്(69) ജോണി ബയര്‍‌സ്റ്റോ(44) എന്നിവരാണ് ക്രീസില്‍. 117 റണ്‍സെടുത്ത മുഈന്‍ അലി പുറത്തായി. ഷമിയുടെ പന്തില്‍ അലി ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. 213 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെ ആയിരുന്നു

അലിയുടെ ഇന്നിങ്‌സ്. നാലിന് 311 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 32 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അലിയുടെ വിക്കറ്റ് നഷ്ടമാവുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ സ്റ്റോക്ക്- ബയര്‍‌സ്റ്റോ സഖ്യം ശക്തമായതോടെ ഇംഗ്ലണ്ട് സ്‌കോര്‍ 400 കടന്നു. ഇരുവരും ഏകദിന ശൈലിയിലാണ് ബാറ്റ് വീശുന്നത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ കടന്നാക്രമിക്കുന്ന സഖ്യം, നല്‍കിയ രണ്ട് ക്യാച്ചുകള്‍ കൈവിട്ട് വൃദ്ധിമാന്‍ സാഹയും ‘സഹായ’ത്തിനെത്തി.