ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയം. ഏഴുവിക്കറ്റിനാണ് ജയം. യുവതാരം ഇഷാന്‍ കിഷനും ക്യാപ്റ്റന്‍ വിരാട് കോലിയും ചേര്‍ന്നാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. ആദ്യ ട്വന്റി20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കോലിയും ഇഷാനും അര്‍ധസെഞ്ചുറി നേടിയ മത്സരത്തില്‍ ഇന്ത്യയുടെ വിജയം ഏഴു വിക്കറ്റിനാണ്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ഇംഗ്ലണ്ടിന് ഒപ്പമെത്തി (1-1).

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 164 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കിഷന്‍ 32 പന്തില്‍ അഞ്ച് ഫോറും നാലു സിക്്‌സും സഹിതം 56 റണ്‍സെടുത്തു. കോലി 49 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 73 റണ്‍സെടുത്തു.