Cricket

വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ;സഞ്ജു സാംസൺ ടീമിൽ

By webdesk15

June 23, 2023

മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിൽ തിരിച്ചെത്തി.വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു സാംസൺ ഇടം പിടിച്ചത്.കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലൻഡിനെതിരെ അവസാനമായി ഏകദിനം കളിച്ചത്.റുതുരാജ് ഗെയ്‌ക്‌വാദും, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിവരും ഏദിന ടീമിൽ ഇടം നേടിയിട്ടുണ്ട്.സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള അവസരമാണിത്. ജൂലൈ 27 വ്യാഴാഴ്ച ആദ്യമത്സരം നടക്കും.

ഏകദിന ടീം :

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്,വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വിസി),ശാർദുൽ താക്കൂർ, ആർ ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ,കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മൊഹമ്മദ്. സിറാജ്,ഉംറാൻ മാലിക്, മുകേഷ് കുമാർ.