Connect with us

News

യുവതാരങ്ങൾക്ക് സഞ്ജു സാംസൺ ഫൗണ്ടേഷന്റെ പിന്തുണ

ഈ കുട്ടികൾക്ക് ആവശ്യമായ പിന്തുണ ലഭിച്ചാൽ ഭാവിയിൽ ദേശീയതലത്തിലും ഒളിമ്പിക്‌സ് വേദികളിലും വരെ മികവ് തെളിയിക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

Published

on

സംസ്ഥാന സ്‌കൂൾ കായികമേളയിൽ റെക്കോർഡ് നേട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ രണ്ടു യുവതാരങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കരുത്തൻ പിന്തുണ.

സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ CHS കാൽവരി മൗണ്ട് സ്‌കൂളിലെ ദേവപ്രിയ ഷൈബുക്കും, 100 മീറ്ററും 200 മീറ്ററും റെക്കോർഡ് നേടിയ ചാരമംഗലം ഗവ. DVHSS സ്‌കൂളിലെ ടി.എം. അതുലിനും സഞ്ജു സാംസൺ ഫൗണ്ടേഷൻ സഹായം നൽകും.

ചുരുങ്ങിയ ജീവിത സാഹചര്യങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ഇരുവരും കായിക രംഗത്ത് കൈവരിച്ച വിജയം കായിക കേരളത്തിനാകെ പ്രചോദനമായിരിക്കുകയാണ്. ഈ കുട്ടികൾക്ക് ആവശ്യമായ പിന്തുണ ലഭിച്ചാൽ ഭാവിയിൽ ദേശീയതലത്തിലും ഒളിമ്പിക്‌സ് വേദികളിലും വരെ മികവ് തെളിയിക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

സഞ്ജു സാംസൺ ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ഇരുവർക്കും സംസ്ഥാന, ദേശീയ തലങ്ങളിലേക്കുള്ള യാത്രാ-താമസ സൗകര്യങ്ങൾ, പ്രൊഫഷണൽ കോച്ചിംഗ്, പരിശീലന സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കും.

“കായികപ്രതിഭകളെ പിന്തുണയ്ക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. കഴിവുള്ള കുട്ടികൾക്ക് വേണ്ട പിന്തുണ ലഭിക്കാത്തതുകൊണ്ട് അവരുടെ സ്വപ്നങ്ങൾ മങ്ങിയുപോകരുത്,” എന്നാണ് സഞ്ജു സാംസൺ പറഞ്ഞത്.

Trending