ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ-സിറിയ മത്സരം സമനിലയില്‍ പിരിഞ്ഞു. നേരത്തെ താജികിസ്ഥാനോടും ഉത്തര കൊറിയയോടും തോറ്റ് പുറത്തായ ഇന്ത്യക്ക് ഇതോടെ ആശ്വസിക്കാവുന്ന ഒരു ഫലം ലഭിച്ചു. മത്സരത്തിന്റെ 70ാം മിനുട്ടില്‍ നരേന്ദ്ര ഗെലോട്ട് നേടിയ ഗോളില്‍ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡറോടെ ആയിരുന്നു ഗെലോട്ടിന്റെ ഗോള്‍. എന്നാല്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ജെറി വഴങ്ങിയ പെനാല്‍ട്ടി ഇന്ത്യക്ക് വിനയായി. ഇത് ഗോളാക്കിയ സിറിയ ഇന്ത്യയോട് പരാജയം ഒഴിവാക്കുകയായിരുന്നു. ഇതോടെ മത്സരം 1-1 സ്‌കോറില്‍ അവസാനിച്ചു.

എന്നാല്‍ ഈ സമനില സിറിയയുടെ ഫൈനല്‍ മോഹം തകര്‍ത്തു. ഫൈനലില്‍ താജികിസ്ഥാനും ഡി.പി.ആര്‍ കൊറിയയുമാകും ഏറ്റുമുട്ടുക.