ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. സിറിയയാണ് നാളത്തെ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.

നേരത്തേ നടന്ന രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന താജിക്കിസഥാന്‍ ഉത്തര കൊറിയയെ മത്സരത്തിലെ വിജയത്തിനെ അടിസ്ഥാനമാക്കിയാവും ഇന്ത്യയുടെ ഫൈനലിലേക്കുള്ള പ്രതീക്ഷകള്‍. മത്സരത്തില്‍ ഉത്തരകൊറിയ തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്ക് വിദൂരമായെങ്കിലും സാധ്യതയുണ്ട്. എന്നാല്‍ മത്സരത്തില്‍ ഉത്തരകൊറിയ ജയിച്ചാല്‍ ഇന്ത്യ പുറത്താവും.