Connect with us

crime

പെണ്‍കുട്ടികളുടെ പഠനം മുടക്കാന്‍ വിഷവാതക പ്രയോഗം; 830 പേര്‍ക്ക് വിഷബാധയേറ്റു

സ്‌കൂളില്‍ വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസേയി എന്ന 11 വയസ്സുകാരി കഴിഞ്ഞമാസം 27ന് മരിച്ചു

Published

on

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് തടയുന്നതിനായി ഇറാനില്‍ സ്‌കൂളുകളില്‍ വിഷവാതക പ്രയോഗ ശ്രമം വ്യാപകമാവുന്നു. നവംബര്‍ 30ന് ഖൂം ജില്ലയില്‍ തുടങ്ങിയ ആക്രമണത്തില്‍ 21 പ്രവിശകളിലായി 830 കുട്ടികള്‍ക്ക് ഇതുവരെ വിഷബാധയേറ്റെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഖൂമിലും ബോറുജേര്‍ദിലും മാത്രം 1200 പെണ്‍കുട്ടികള്‍ക്ക് വിഷവാതക പ്രയോഗത്തിനിരയായെന്ന് അവിടത്തെ പാര്‍ലമെന്റംഗം പ്രതികരിച്ചു. സ്‌കൂളില്‍ വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസേയി എന്ന 11 വയസ്സുകാരി കഴിഞ്ഞമാസം 27ന് മരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് ഒരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

Continue Reading

crime

വീട്ടമ്മയെ കെട്ടിയിട്ട് മോഷണം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

Published

on

പാലക്കാട് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വടവന്നൂര്‍ കൂത്തന്‍പാക്കം വീട്ടില്‍ സുരേഷ് (34), വിജയകുമാര്‍ (42), നന്ദിയോട് അയ്യപ്പന്‍ചള്ള വീട്ടില്‍ റോബിന്‍ (31), വണ്ടിത്താവളം പരുത്തിക്കാട്ടുമട പ്രദീപ് (38) എന്നിവരെയാണ് മൂന്ന് ദിവസത്തേക്ക് കസബ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ ഒന്നാം പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സ്വര്‍ണം വിറ്റ കോയമ്പത്തൂരിലടക്കം ഇവരെ എത്തിച്ച് തെളിവെടുക്കും. വിറ്റ സ്വര്‍ണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അറസ്റ്റിലായ വിമല്‍കുമാര്‍, ബഷീറുദ്ദീന്‍ എന്നിവര്‍ക്കൊപ്പം മോഷണം നടത്തിയ ആളെയാണ് ഇനി പിടികൂടാനുള്ളത്. സ്ഥിരം കുറ്റവാളിയായ ഇയാള്‍ വളരെ പെട്ടെന്ന് ഒളിവില്‍ പോയതിനാലാണ് ഇതുവരെ പിടികൂടാന്‍ കഴിയാത്തത്. ഇയാള്‍ എവിടെയാണെന്നതിന് സൂചന ലഭിച്ചിട്ടുണ്ട്.

Continue Reading

crime

ലഹരിയുടെ മറവില്‍ മര്‍ദനം; വീടിനുമുകളില്‍ കയറി ആത്മഹത്യ ഭീഷണി; ഏറെ ശ്രമത്തിനൊടുവില്‍ പ്രതിയെ പൊലീസ് പിടികൂടി

പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു

Published

on

സ്ഥിരമായി ലഹരി ഉപയോഗിക്കുകയും ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്യുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വീടിനു മുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) അറസ്റ്റ് ചെയ്തത്.

വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടുകള്‍ എടുത്ത് പൊലീസ് സംഘത്തിന് നേരെ എറിയുകയും അസഭ്യം പറയുകയും ചെയ്തു.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷ സേനാ ഉദ്യോഗസ്ഥര്‍ വീടിനുമുകളില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്രതി വീണ്ടും ഓട് ഇളക്കിയെടുത്ത് ജീവനക്കാര്‍ക്ക് നേരെ തുരുതുരെ എറിയാന്‍ തുടങ്ങി. തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. തിരൂര്‍ കോടതിയില്‍ ഹാജരാക്കി. പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

 

Continue Reading

Trending