ടെഹറാന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിസാ നയത്തിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഇറാനിയന്‍ നടി തരാനെ അലിദൂസ്തി. ഓസ്‌കാറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ള ‘ദ സെയില്‍സ്മാന്‍’ എന്ന ഇറാനിയന്‍ ചിത്രത്തിലെ നായികയാണ് തരാനെ.
_93802343_mediaitem93802342ഇറാനികള്‍ക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണെന്നും. സാംസ്‌കാരിക പരിപാടിയാണെങ്കില്‍ കൂടി ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് താന്‍ ബഹിഷ്‌ക്കരിക്കുകയാണെന്നും തരാനെ ട്വിറ്ററില്‍ കുറിച്ചു. അസ്‌കര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ദ സെയില്‍സ്മാന്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മത്സരത്തിനുള്ളത്. 2012ല്‍ അസ്‌കറിന്റെ ‘എ സെപറേഷന്‍’ എന്ന ചിത്രത്തിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയിലേക്ക് വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നതാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാന്‍, സിറിയ, സൊമാലിയ, ലിബിയ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് നിയന്ത്രണം ഏറ്റവും കൂടുതല്‍ ബാധമാകുന്നത്.