ഐഎസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു. കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ ഇവരുടെ വീഡിയോ ഇപ്പോള്‍ പ്രചരിക്കുകയാണ്. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ,ഷജീര്‍ അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടത്. തിരിച്ചറിയാത്ത ഒരാള്‍ പാലക്കാട് സ്വദേശിയായ സിബിയാണെന്നാണ് സൂചന.

സംസ്ഥാനത്ത് കാണാതായവരില്‍ 22 പേര്‍ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ കൊല്ലപ്പെട്ടവര്‍ രണ്ടുമാസം മുമ്പ് തന്നെ കൊല്ലപ്പെട്ടുവെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത എന്‍.ഐ.എ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ യു.എസ് നടത്തിയ വ്യോമാക്രമണത്തില്‍ ആണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.