Connect with us

News

നിര്‍ത്താതെ ഇസ്രാഈല്‍ ആക്രമണം; ഫലസ്തീനില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടു

ഇസ്രാഈലിന്റെ അരുംകൊലകളില്‍ പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്‍ ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു.

Published

on

ജറൂസലം: അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രാഈല്‍ സേന മൂന്ന് ഫലസ്തീനികളെക്കൂടി വെടിവെച്ചു കൊലപ്പെടുത്തി. മാസങ്ങളായി ദിനംപ്രതി തുടരുന്ന റെയ്ഡിന്റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെയും ഇസ്രാഈല്‍ പട്ടാളക്കാര്‍ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. റെയ്ഡില്‍ രണ്ട് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സിഖ്ദി സകാര്‍ന(29), അത്ത ഷലബി(46), താരിഖ് അല്‍ ദമാജ്(29) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രാഈലിന്റെ അരുംകൊലകളില്‍ പ്രതിഷേധിച്ച് നടന്ന പൊതു പണിമുടക്കിന്റെ ഭാഗമായി ജെനിനില്‍ ഇന്നലെ കടകളും വിദ്യാലയങ്ങളും അടച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ ഇസ്രാഈല്‍ സൈനികര്‍ നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സൈന്യത്തിനെതിരെ ജനം പ്രതിഷേധവുമായി രംഗത്തെത്തി. കാറില്‍ ഇരിക്കുമ്പോഴാണ് സകാര്‍നയെ വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ടു. സകാര്‍ന സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

വെടിയേറ്റ് കിടക്കുന്ന സകാര്‍നയെ സഹായിക്കാനായി കാറില്‍നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു ഷലബിയെ വെടിവെച്ചത്. സഹോദരനോടൊപ്പം ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഇസ്രാഈലില്‍ തന്നെയായിരുന്നു ഷലബിക്ക് ജോലി. ജലാമ ചെക്‌പോയിന്റ് വഴി ഇസ്രാഈലിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അല്‍ ദമാജ് കൊല്ലപ്പെടാനിടയായ സാഹചര്യം വ്യക്തമല്ല. ഫലസ്തീനിയന്‍ റെഡ് ക്രസന്റിന്റെ ആംബുലന്‍സിന് നേരെയും ഇസ്രാഈല്‍ സേന വെടിവെച്ചു. വെസ്റ്റ്ബാങ്കില്‍ 24 മണിക്കൂറിനിടെ നാല് പേരെയാണ് ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്.

Food

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താന്‍ രൂപ വിലകുത്തനെയിടിഞ്ഞു

പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.

Published

on

കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താനില്‍ രൂപയുടെ വില കുത്തനെ കൂപ്പുകുത്തി. ഇന്നലെ മാത്രം 24 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. ആട്ടയുടെ വില 300 രൂപവരെയായി. ആട്ടയാണ് പ്രധാന ഭക്ഷണഇനം. കഴിഞ്ഞ ഏതാനും മാസമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാറിലാണ്.ഇമ്രാന്‍ ഖാനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ വന്നെങ്കിലും സംവിധാനങ്ങളില്‍കാര്യമായമാറ്റമൊന്നു വന്നിട്ടില്ല. ഐ.എം.എഫ് ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് വൈകുകയാണ്.പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്. ശ്രീലങ്കയിലെയും പാക്കിസ്താനിലെയും പോലെ ഇന്ത്യന്‍ രൂപയുടെ മൂല്യവും കുത്തനെ ഇടിയുന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന ്‌സാമ്പത്തികവിദഗ്ധര്‍ പറഞ്ഞു.

Continue Reading

india

മോദിയെ തമിഴ്‌നാട്ടില്‍നിന്നും മല്‍സരിപ്പിക്കാന്‍ നീക്കം

തമിഴ്‌നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്‌ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയെ തമിഴ്‌നാട്ടില്‍നിന്ന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ നീക്കം. തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ തന്നെയാണ് ഇത് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ ജാതിവികാരം ശക്തമാണെന്നും മോദി മല്‍സരിച്ചാല്‍ അതിനെ മറികടന്ന ഹിന്ദുത്വവികാരം ശക്തമാക്കാമാകുമെന്നുമാണ് പറയുന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പിക്ക് ഇളക്കമുണ്ടാക്കാനും ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നു.
മോദിയെ വടക്കേ ഇന്ത്യക്ക് പുറമെ തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ മല്‍സരിപ്പിക്കണമെന്ന് ഇരുസംസ്ഥാനങ്ങളിലെയുംബി.ജെ.പിക്കാര്‍ക്ക് ആഗ്രഹമുണ്ട്. അതിലൂടെ ഈ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തവണ ഗുജറാത്തിലും യു.പിയിലും മോദി മല്‍സരിച്ചിരുന്നു. വരാണസിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.ഇതുപോലെ വരാണസിയിലും രാമനാഥപുരത്തോ ബെല്ലാരിയിലോ മല്‍സരിച്ചാല്‍ വിജയം സുനിശ്ചിതമാണെന്നും അവര്‍ കണക്കുകൂട്ടുന്നു. നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പിക്ക് സീറ്റൊന്നുമില്ല. തമിഴ്‌നാട്ടില്‍ 39ല്‍ നിലവില്‍ ഡി.എം.കെക്ക് പുറമെ മുസ്‌ലിം ലീഗ്-1, കോണ്‍ഗ്രസ് -7, സി.പി.എം.സിപി.ഐ മൂന്നുവീതം സീറ്റുകളാണുള്ളത്. എ.ഐ.ഡി.എം കെ.യുടെ ഒരു കഷണത്തെകൂടെക്കൂട്ടാനും ബി.ജെ.പി പദ്ധതിയുണ്ട്.

Continue Reading

kerala

ഹര്‍ത്താല്‍ അക്രമത്തിന്‍രെ പേരില്‍ നടക്കുന്ന ജപ്തി നേരിടുമെന്ന് എസ്.ഡി.പി.ഐ .

സെപ്തംബറില്‍ നടന്ന ഹര്‍ത്താലില്‍ വന്‍തോതില്‍ കെ.എസ്.ആര്‍.ടി.സിബസ്സുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

Published

on

നിരോധിത സംഘടനയുടെ ഹര്‍ത്താല്‍ അക്രമത്തിന്‍രെ പേരില്‍ നടക്കുന്ന ജപ്തി നടപടിയെ നേരിടുമെന്ന് എസ്.ഡി.പി.ഐ .ആരും ഇക്കാര്യത്തില്‍ വഴിയാധാരമാകില്ലെന്ന് സംഘടനയുടെ ദേശീയ പ്രസിഡന്റ് എം.കെഫൈസി കൊച്ചിയില്‍ സമ്മേളനത്തില്‍ പറഞ്ഞു.
ജപ്തി നടപടി കൊണ്ട് സന്തോഷിക്കുന്നവരോട് പറയാനുള്ളത്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് ഫൈസി പറഞ്ഞു.

ഹൈക്കോടതിയുടെ ഇടപെടല്‍ കാരണം ഹര്‍ത്താല്‍ അക്രമത്തില്‍ നഷ്ടം നേരിട്ട 5.20 കോടിയുടെ സ്വത്താണ് ജപ്തിയിലൂടെ ഈടാക്കുന്നത്. കഴിഞ്ഞയാഴ്ച നടന്ന റവന്യൂ നടപടികള്‍ വലിയതോതില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.സെപ്തംബറില്‍ നടന്ന ഹര്‍ത്താലില്‍ വന്‍തോതില്‍ കെ.എസ്.ആര്‍.ടി.സിബസ്സുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെപേരില്‍ നിരപരാധികളുടെയുള്‍പ്പെടെ വീടുകളും ഇടതുപക്ഷസര്‍ക്കാര്‍ ജപ്തിചെയ്യുകയുണ്ടായി.
സി.പി.എം -എസ്.ഡി.പി.ഐ സഖ്യത്തിന്റെ പേരിലാണ് ജപ്തി നീട്ടിക്കൊണ്ടുപോയതെന്ന് പരാതിയുയര്‍ന്നിരുന്നു.

Continue Reading

Trending