main stories

ടെന്റുകളിലേക്കും മൊബൈല്‍ ഹോമുകളിലേക്കുള്ള പ്രവേശനം ഇസ്രാഈല്‍ തടഞ്ഞു; ഗസ്സയില്‍ മൂന്ന് നവജാതശിശുക്കള്‍ മരിച്ചു

By webdesk17

February 25, 2025

ടെന്റുകളിലേക്കും മൊബൈല്‍ ഹോമുകളിലേക്കുള്ള പ്രവേശനം ഇസ്രാഈല്‍ തടഞ്ഞതിനെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ കൂടി മരവിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഗാസ സിറ്റിയിലെ ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിച്ചത്. ഒന്ന് മുതല്‍ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്നും മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ അറിയിച്ചു.

‘കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ സമാനമായ എട്ട് കേസുകളാണ് വന്നത്. എല്ലാവരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് നവജാതശിശുക്കള്‍ അഡ്മിറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു, ഒന്ന് മുതല്‍ രണ്ട് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അവര്‍ക്ക് രണ്ട് കിലോയോ അതില്‍ താഴെയോ ഭാരം മാത്രമേയുള്ളു’. ഡോ. സലാ പറഞ്ഞു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ സൈനിക നടപടികള്‍ ഇസ്രാഈല്‍ ശക്തമാക്കി.