Connect with us

News

ഇസ്രാഈല്‍ ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്‌

ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Published

on

ലെബനനിലെ ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ഇസ്രാഈല്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇസ്രാഈലിന്റെ സഖ്യകക്ഷികളുടെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനത്തിന് ഇസ്രാഈല്‍ മന്ത്രിസഭ അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഇസ്രാഈലില്‍ ചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയാവും. ഇതിനുശേഷമാവും അന്തിമ തീരുമാനം പുറത്ത് വരുക.

വെടിനിര്‍ത്തല് കരാറിന് ഇരുവിഭാഗങ്ങളും അംഗീകാരം നല്‍കുന്നപക്ഷം ഒരു വര്‍ഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന രക്തച്ചൊരിച്ചിലിനാണ് അന്ത്യം കുറിക്കുന്നത്. ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറിക്ക് ചര്‍ച്ചകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ബെയ്‌റൂട്ടില്‍ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതായി ലെബനന്‍ ഡെപ്യൂട്ടി പാര്‍ലമെന്റ് സ്പീക്കര്‍ ഏലിയാസ് ബൗ സാബ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിച്ചതായി ഫ്രഞ്ച് പ്രസിഡന്‍സി അറിയിക്കുകയുണ്ടായി.

അതേസമയം രണ്ട് മാസത്തോളം നീണ്ടിനില്‍ക്കുന്ന വെടിനിര്‍ത്തലിനാണ് ചര്‍ച്ചകള്‍ നടന്നതെന്നാണ് സൂചന. എന്നാല്‍ ഇത് യുദ്ധത്തിന്റെ അന്ത്യമല്ലെന്ന് ഇസ്രാഈല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 7 മുതല്‍ ഇസ്രാഈല്‍ ഗസയില്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഗസയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടാണ് ഹിസ്ബുല്ല ഇസ്രാഈലിനെതിരെ പോരാട്ടം ആരംഭിച്ചത്. ഏകദേശം 14 മാസത്തോളമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ 3400ത്തില്‍ അധികം പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 1.2 ദശലക്ഷത്തിലധികം ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു.

india

മഹായുതിയില്‍ വിള്ളലോ? ഷിൻഡെ യോഗത്തിന് എത്തിയില്ല, അജിത് പവാർ ഡൽഹിയിലേക്ക്

തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ സസ്പെൻസ് തുടരുമെന്ന കാര്യം ഉറപ്പായി.

Published

on

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പു ഫലം വന്ന് പത്താംദിനവും മുഖ്യമന്ത്രി പദത്തിലേക്ക് ആരെന്ന ചോദ്യത്തിന് ഉത്തരമായില്ല. തിങ്കളാഴ്ച നടക്കാനിരുന്ന നിർണായക യോഗത്തിൽനിന്ന് കാവൽ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ വിട്ടുനിന്നതോടെ സസ്പെൻസ് തുടരുമെന്ന കാര്യം ഉറപ്പായി.

അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് ഷിൻഡെ യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം അറിയിച്ചത്. അതേസമയം സർക്കാർ രൂപവത്കരണ സാധ്യതകൾ ചർച്ച ചെയ്യാനായി എൻ.സി.പി നേതാവ് അജിത് പവാർ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാ രൂപവത്കരണത്തിനായി അന്തിമ ചർച്ചകൾ നടത്താനായി ഷിൻഡെ മഹായുതി സഖ്യ നേതാക്കളുടെ യോഗത്തിനെത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ പനിയും തൊണ്ടവേദനയുമാണെന്ന് അറിയിച്ച ഷിൻഡെ, മുംബൈയിലെ ഔദ്യോഗിക വസതിയായ വർഷയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് വിവരം. സ്വദേശമായ സത്താറയിലാണ് അദ്ദേഹമിപ്പോൾ.

അതേസമയം ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത്, തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന രീതിയിൽ ചർച്ചകൾ നടന്നെന്ന അഭ്യൂഹം അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം തനിക്ക് കേന്ദ്രമന്ത്രിയാകാനുള്ള അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ പാർട്ടിക്കു വേണ്ടി തന്റെ സേവനം ലഭ്യമാക്കേണ്ടതിനാൽ ഓഫർ നിരസിക്കുകയായിരുന്നുവെന്നും ശ്രീകാന്ത് എക്സിൽ കുറിച്ചു.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസാകും പുതിയ സർക്കാറിനെ നയിക്കുകയെന്ന അഭ്യൂഹം ശക്തമാണ്. ഷിൻഡെ ഇതിൽ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് വെള്ളിയാഴ്ച അദ്ദേഹം സത്താറയിലേക്ക് പോയത്.

മഹായുതി സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന റിപ്പോർട്ടുകൾ മുന്നണി നേതാക്കൾ തള്ളുന്നുണ്ട്. എന്നാൽ ഷിൻഡെയെ മുഖ്യമന്ത്രി പദത്തിൽനിന്ന് മാറ്റിയാൽ മറാത്ത വിഭാഗക്കാർക്കിടയിൽ അപ്രീതി ഉണ്ടാകുമെന്ന ആശങ്ക ബി.ജെ.പിക്കുമുണ്ട്. സസ്പെൻസിന് ഇന്ന് വിരാമമാകുമെന്ന് കരുതിയെങ്കിലും തീരുമാനം നീണ്ടുപോകുകയാണ്.

Continue Reading

kerala

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് ഈ ആഴ്ചമുതല്‍

നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 

Published

on

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കമ്മീഷന്‍ ചെയര്‍മാന്‍ നാലാം തീയതി തിരുവനന്തപുരത്തെത്തും. സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം ഡിസംബര്‍ അഞ്ചിന് ഈ വര്‍ഷത്തെ നിരക്ക് വര്‍ദ്ധന പ്രഖ്യാപിക്കാനാണ് നീക്കം. ഉപതെരഞ്ഞെടുപ്പിനിടെ നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ സംഭവിച്ചേക്കാവുന്ന തിരിച്ചടി കാരണമാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം നീണ്ടത്.

വേനല്‍കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മര്‍ താരിഫ് എന്ന ഒരു നിര്‍ദേശവും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നാണ് ആവശ്യം.

Continue Reading

kerala

കൂട്ടുകാർക്കൊപ്പം നീന്തുന്നതിനിടെ കൊല്ലം ചിറയിൽ കാണാതായ 19കാരന്റെ മൃതദേഹം കണ്ടെത്തി

ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Published

on

കൊയിലാണ്ടി കൊല്ലം ചിറയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസ് (19) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ചിറയിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. നല്ല ആഴമുള്ള ചിറയാണിത്. ഫയർ ഫോഴ്സും പൊലീസും നടത്തിയ പരിശോധനയ്ക്കൊടുവിൽ വൈകീട്ട് ഏഴരയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്.

Continue Reading

Trending