Connect with us

News

മോസാദിലേക്ക് ആളെ കൂട്ടാൻ പുതിയ മാർഗവുമായി ഇസ്രാഈൽ

മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നത്‌.

Published

on

ഇസ്രാഈൽ ഇന്റലിജൻസ് സംഘടനയായ മൊസാദ് ആളെ പിടിക്കാൻ പുതിയ അടവുകളുമായെത്തുന്നതായി റിപ്പോർട്ടുകൾ. മൊസാദിന്റെ ക്രൂര പ്രവർത്തനങ്ങളെ ആകർഷകമാക്കി കാണിച്ചുകൊണ്ടാണ് സംഘടനയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സ്, ആപ്പിൾ ടി.വി, ഹുലു തുടങ്ങിയ ഓൺലൈൻ മാധ്യമങ്ങളിലെ സീരിയലുകളിലൂടെ പ്രവർത്തനം ആളുകളിലേക്കെത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തകളാണ് പുറത്തു വരുന്നത്. മുൻപെങ്ങുമില്ലാത്ത വിധം മൊസാദ് ശ്രദ്ധാകേന്ദ്രമാകുന്നതും ഈ സംശയത്തിന് ആക്കം കൂട്ടുകയാണ്. എന്നാൽ മുൻകാലങ്ങളിൽ മൊസാദ് നടത്തിയ കൂട്ടക്കൊലകളും മറ്റും ഇന്നും കുപ്രസിദ്ധമാണ്.

മൊസാദ് നടത്തിയ ആക്രമണങ്ങളും ഇടപെടലുകളും വലിയ ചർച്ചയായപ്പോഴാണ് സീരിയലുകളും ഇറക്കിയത്. ആപ്പിൾ ടി.വി പ്ലസിൽ വൻ ഹിറ്റായി മാറിയ ‘ടെഹ്‌റാൻ’, നെറ്റ്ഫ്‌ളിക്‌സിൽ വൈറലായ ‘ദി സ്‌പൈ’, ഹൂലുവിലെ ‘ഫോൾസ് ഫ്‌ളാഗ്’ തുടങ്ങിയ സീരിയലുകളിൽ മൊസാദിനെ ആകർഷമാക്കിയാണ് ചിത്രീകരിച്ചതെന്നത് ആശങ്കയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. കണ്ണിൽ ചോരയില്ലാത്തതും വിട്ടുവീഴ്ച ചെയ്യാത്തതുമായി രീതിയിലാണ് മൊസാദിന്റെ പ്രവർത്തനമെന്നത് വ്യക്തമണ്. എന്നാൽ സീരിയലുകളിൽ അവതരിപ്പിക്കുന്നത് ജനശ്രദ്ധ പിടിച്ചു പറ്റാനുള്ള നുറുങ്ങളാണ്. നേരത്തെ ഇത്തരത്തിലുള്ള പ്രചാരണ തന്ത്രമൊന്നും മൊസാദ് പയറ്റിയിരുന്നില്ലെന്നും എന്നാൽ ഇപ്പോഴുള്ള ഈ മാറ്റം എന്താണെന്ന് വ്യക്തമല്ലെന്നും നിരീക്ഷകർ പറയുന്നു. മൊസാദിനായി മുൻപ് ചാരവൃത്തി നടത്തിയിട്ടുള്ളവർ പറയുന്നത് അവർക്കിപ്പോൾ പുതിയ ആളുകളെ ജോലിയിലേക്ക് ആകർഷിക്കാൻ കഴിയാത്ത സാഹചര്യമായിരിക്കും ഈ മാറ്റത്തിന് പിന്നിലെന്നാണ്. ഇത്തരത്തിലുള്ള സീരിയലുകൾ ഇറക്കി ക്രൂര സ്വഭാവമുള്ളവരെ സംഘടനയിലേക്ക് ആകർഷിപ്പിക്കാനാണ് മൊസാദിന്റെ ശ്രമം.

യുദ്ധ സാങ്കേതിക വിദ്യ അതിവേഗം വളരുന്ന കാലത്ത് മൊസാദിലും വലിയ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ മിടുക്കരായ ആളുകളെ വേണം. ഇസ്രാഈലിൽ സ്വകാര്യ മേഖലയിൽ ടെക്നോളജി കമ്പനികൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നുണ്ട്. മൊസാദിനിപ്പോൾ അവരും എതിരാളികളാണ്. അപ്പോൾ മിടുക്കരായ ആളുകളെ തങ്ങളിലേക്ക് അടുപ്പിച്ചെടുക്കാനായാണ് സംഘടനയെ സാമർഥ്യത്തിന്റെ പര്യായമായി ചിത്രീകരിച്ച് പുതിയ സീരിയലുകൾ ഇറക്കുന്നത്. 2016 മുതൽ ഈ പ്രവർത്തനം തുടങ്ങിയെന്നാണ് വ്യക്തമാകുന്നത്. മൊസാദിന്റെ മേധാവി യോസി കോഹൻ കൂടുതൽ ആളുകളെ സംഘടനയിലേക്ക് അടുപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. അട്ടിറി പ്രവർത്തനങ്ങൾ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ കൂടുതൽ ആളുകൾ വരേണ്ടതുണ്ട്. മാധ്യമങ്ങളിലൂടെയുള്ള തന്ത്രപരമായ ഇടപെടൽ ഇപ്പോൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. മൊസാദിന്റെ പുതിയ വെബ്സൈറ്റും ഈ വീക്ഷണം വിളിച്ചോതുന്നതാണ്. ഹോം പേജിൽ പോലും അത്തരത്തിലുള്ള ഉദ്ധരണികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

2016 മുതലാണ് പുതിയ മാർഗവുമായി മൊസാദ് രംഗത്തു വന്നത്. കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളവരെ ആകർഷിക്കുക എന്നതും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. മൊസാദിനെ കേന്ദ്ര സ്ഥാനത്തു നിർത്തി ഒരുക്കുന്ന സിനിമകളും ടി.വി സീരിയലുകളും ധാരളമായി ഇറക്കുകയും ഇത് മറ്റു സ്ഥലങ്ങളിലേക്ക് പ്രചാരണത്തിനായി കയറ്റുമതി ചെയ്യുകയുമാണ്. എന്നാൽ ഇത്തരം രീതികൾ ശരിയല്ലെന്ന് വാദിക്കുന്നവരും മൊസാദിലുണ്ട്. അതിഭാവുകത്വം പ്രതീക്ഷിച്ച് എത്തുന്നവർക്ക് മൊസാദിൽ കാര്യമായൊന്നുമില്ലെന്ന് വ്യക്തമാകുമെന്നാണ് രഹസ്യപൊലീസിലെ ഒരു വിഭാഗം പറയുന്നത്.

More

തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം

ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്

Published

on

തുര്‍ക്കിയില്‍ തുടര്‍ച്ചയായ ഭൂകമ്പങ്ങളില്‍ ദുരിതത്തിലാഴ്ന്ന് കൊണ്ടിരിക്കുന്നതിനിടയില്‍ വീണ്ടും ഭൂകമ്പം. ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.31 നാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂര്‍ദാഗിയുടെ തെക്ക് പതിനഞ്ച് കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങള്‍, ആള്‍നാശം എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Continue Reading

india

സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു

കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Published

on

ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നു.സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ഇരുവരുടെയും സുഹൃത്തായ ആദം ഫേസ്ബുക്കിലൂടെ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലും അല്ലാതായും സ്നേഹവും ആശംസകളും അറിയിച്ചുകൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുവന്നിട്ടുണ്ട്.

ഗര്‍ഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മെന്‍ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിക്കുകയാണ്.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകള്‍ക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച്‌ 4നായിരുന്നു പ്രസവ തിയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.

Continue Reading

india

തത്തേങ്ങലത്ത് വീണ്ടും പുലി ആടിനെ ആക്രമിച്ചു

വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു.

Published

on

മണ്ണാര്‍ക്കാട്: തത്തേങ്ങലത്ത് പുലി ആടിനെ ആക്രമിച്ചു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പച്ചീരിക്കാട്ടില്‍ ഹരിദാസിന്റെ ആടിനെയാണ് അക്രമിച്ചത്.വീടിന്റെ പുറകില്‍ കരച്ചില്‍ കേട്ട് വീട്ടുക്കാര്‍ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച്‌ പുലി ഓടി മറഞ്ഞു. ആടിന്റെ കാലിന് കടിയേറ്റ് സാരമായി പരിക്കേറ്റിട്ടുണ്ട്.

കുറേ മാസങ്ങളായി പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. ഏതാനും ദിവസം മുമ്ബാണ് കാര്‍ യാത്രക്കാര്‍ ഇവിടെ പുലിയെയും കുഞ്ഞുങ്ങളെയും കണ്ടത്. ഒരാഴ്ച മുമ്ബും വളര്‍ത്ത് നായെ പുലി ആക്രമിച്ചിരുന്നു. ഓരോ തവണ പുലിസാന്നിധ്യം ഉണ്ടാകുമ്ബോഴും വനം വകുപ്പ് എത്തി പരിശോധന നടത്താറുണ്ടെങ്കിലും ഭീതി അകറ്റാന്‍ നടപടിയൊന്നുമുണ്ടാകുന്നില്ല. പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Continue Reading

Trending