ഗസ്സ: ഗസ്സയെ ലക്ഷ്യമാക്കി വീണ്ടും ഇസ്രാഈല്‍ സൈനികാഭ്യാസത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഫലസ്തീന്‍ അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ മലനിരകളിലാണ് ഇസ്രാഈല്‍ സേന അഭ്യാസം നടത്തുന്നത്. പ്രദേശത്ത് യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 50,931 യൂണിറ്റ് സൈനികരാണ് പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.

article-2688097-1f8c976a00000578-26_964x616

അഭ്യാസ പ്രകടനങ്ങള്‍ ഇന്നലെ അവസാനിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സൈനികസാന്നിധ്യം പിന്‍വലിച്ചിട്ടില്ല. കൂടാതെ ടാങ്കറുകളും മറ്റു ആയുധശേഖരങ്ങളും ഇവിടെ തന്നെയുണ്ടെന്നാണ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.