Connect with us

More

ന്യൂനപക്ഷ ദളിത് പീഡനത്തിനെതിരെ ദേശീയ തലത്തില്‍ മുസ്ലിം ലീഗ് ക്യാമ്പയിന്‍

Published

on

ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍ ജനങ്ങളെ മൊത്തത്തില്‍ ഭയവിഹ്വലരാക്കി കൊണ്ടിരിക്കുകയാണ്.. ബാലിശമായ വിഷയങ്ങള്‍ പറഞ് തല്ലിക്കൊല്ലലും, അക്രമിച്ച് കൊല്ലുന്നതുമൊക്കെ ജനാധിപത്യ, മതേതര രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ ദളിത് പിഡനം ഇങ്ങനെ തുടര്‍ന്നാല്‍ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് വലിയ തോതിലുള്ള അരക്ഷിതാവസ്ഥ ഉണ്ടാവുകയും, രാജ്യം ഒരു അപകടകരമായ അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യും. വംശവെറിയുടെ സ്വഭാവത്തിലുള്ള പീഡനങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ എന്ന പോലെ ഇന്ത്യയിലും വലിയ സാമൂഹിക പ്രശ്‌നമായി വളര്‍ന്ന് വരാന്‍ ഇടയാകും.ജനാധിപത്യത്തിനും, മതേതരത്വത്തിനും പേരുകേട്ട രാജ്യത്തെ നശിപ്പിക്കുന്ന രീതിയിലുള്ള സംഭവ വികാസങ്ങള്‍ക്കെതിരെ മതേതര പാര്‍ട്ടികള്‍ ശക്തമായി തന്നെ രംഗത്ത് വരേണ്ടതുണ്ട്.. ഈ വിഷയത്തില്‍ മതേതര കക്ഷികളെ ഉള്‍പ്പെടുത്തി മാനവികതയിലൂന്നിയ മുന്നേറ്റത്തിന് മുസ്ലിം ലീഗ് ദേശീയ തലത്തില്‍ ജനകീയ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് മുസ്ലിം ദേശീയ പ്രസിഡണ്ട് പ്രൊഫ: കെ എം ഖാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി എന്നിവര്‍ അറിയിച്ചു.ക്വാമ്പയിന്റെ ഉദ്ഘാടനം ജൂലൈ രണ്ടിന് കോഴിക്കോട്ട് മുസ്ലിം ലീഗ് ദേശീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.. രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിന്‍ ജൂലൈ പതിനെട്ടിന് പാര്‍ലമെന്റ് മാര്‍ച്ചോടെ സമാപിക്കും.
വംശീയ വെറിയുടെ ഇരയാകേണ്ടി വന്ന ജുനൈദിന്റെ ഗ്രാമം മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി നിയോഗിച്ച സംഘം ജൂണ്‍ 30 ന് സന്ദര്‍ശനം നടത്തും.. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ റ്റി മുഹമ്മദ് ബഷീര്‍ എം പി, ട്രഷറര്‍ പി വി അബ്ദുള്‍ വഹാബ് എം പി, ദേശീയ സെക്രട്ടറി ഖുറം അനീസ്, എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കും. മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജന: സെക്രട്ടറി സി കെ സുബൈര്‍, വൈസ് പ്രസിഡണ്ടുമാരായ ആസിഫ് അന്‍സാരി, അഡ്വ.വി കെ ഫൈസല്‍ ബാബു, എം എസ് എഫ് ദേശീയ പ്രസിഡണ്ട് റ്റി പി അഷ്‌റഫലിയും സംഘത്തിലുണ്ടാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു..muslim-league1

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലിത്തീറ്റയിലും വിഷം; ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു

Published

on

കോട്ടയം: കടുത്തുരുത്തിയില്‍ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. അപ്പാന്‍ചിറ വട്ടകേരിയില്‍ ജോബി ജോസഫിന്റെ അഞ്ച് വയസ് പ്രായമുള്ള പശുവാണ് ചത്തത്. കാലിത്തീറ്റയിലൂടെ ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിലെ പലയിടങ്ങളിലും നിരവധി പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി പറയുന്നു.

കഴിഞ്ഞദിവസം ചെങ്ങന്നൂരിലും പയ്യന്നൂരിലും ഭക്ഷ്യവിഷ ബാധയേറ്റ് പശു ചത്തിരുന്നു. ചെങ്ങന്നൂരില്‍ കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധ ആകാമെന്നാണ് കരുതുന്നത്. ചെങ്ങന്നൂര്‍ മംഗലം അനുഷാ ഭവനില്‍ ഗീതാകുമാരിയുടെ വീട്ടിലെ പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഇതിനൊപ്പം ഇവരുടെ വീട്ടിലെ തന്നെ 5 പശുക്കള്‍ക്ക് അസ്വസ്ഥതയുണ്ട്. ശനിയാഴ്ച കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്ക് ഞായറാഴ്ച രാവിലെ മുതലാണു വയറിളക്കവും അസ്വസ്ഥതയും ഉണ്ടായതെന്ന് ഉടമ പറഞ്ഞു.

Continue Reading

Environment

ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം: അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Published

on

കോഴിക്കോട്: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരം വരെ പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം നാളെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ ജനുവരി 31നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി

31 മുതല്‍ ഫെബ്രുവരി നാല് വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

Continue Reading

india

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച 6-6.8 ശതമാനം ഇടിയുമെന്ന് സാമ്പത്തിക സര്‍വേ

ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.

Published

on

ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ ഇടിവു സംഭവിക്കുമെന്ന് സാമ്പത്തിക സര്‍വേ. എന്നാല്‍ ലോകത്തെ ഏറ്റവും വേഗമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-24ല്‍ രാജ്യം 6.5 ശതമാനം വളര്‍ച്ച നേടും. മുന്‍ വര്‍ഷം 8.7 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പോലെ ഇന്ത്യയും കടുത്ത വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേ പറയുന്നു.

മഹാമാരിയുടെ ആഘാതത്തില്‍നിന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുക്തമായത് മറ്റിടങ്ങളെ അപേക്ഷിച്ച് വേഗത്തിലായിരുന്നു. ആഭ്യന്തരമായി ഡിമാന്‍ഡ് കൂടിയത് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ത്വരിതപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് വിലയിരുത്തി. ആഗോളതലത്തില്‍ ചരക്കു വില ഉയര്‍ന്നു നില്‍ക്കുന്നതില്‍ കറന്റ് അക്കൗണ്ട് കമ്മി കൂടാനിടയുണ്ട്. അങ്ങനെ വന്നാല്‍ രൂപയുടെ മൂല്യം ഇടിയുമെന്നും സര്‍വേ മുന്നറിയിപ്പു നല്‍കുന്നു. എങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാവുന്ന തരത്തിലാണെന്ന് സര്‍വേ പറഞ്ഞു.

Continue Reading

Trending