Connect with us

More

തുറമുഖ വകുപ്പ് ഡയറക്ടറേറ്റ് ആസ്ഥാന മന്ദിരം നിര്‍മിച്ചതില്‍ ക്രമക്കേടെന്ന് സി.എ.ജി

Published

on

 
തിരുവനന്തുപരം: ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ക്രമക്കേടുകള്‍ നടത്തിയെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. നിയമസഭയുടെ മേശപ്പുറത്തുവെച്ച 2016 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് തുറമുഖ വകുപ്പ് ഡയറക്ടറെ വെട്ടിലാക്കുന്ന പരാമര്‍ശമുള്ളത്.
ഡയറക്ടറേറ്റ് വലിയതുറയില്‍ നടപ്പിലാക്കിയ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നതായും കെട്ടിടം നിര്‍മിക്കാനായി സ്ഥലം തെരഞ്ഞെടുത്തതില്‍ പ്രായോഗികതാ പഠനം നടത്തിയിരുന്നില്ലെന്നും കണ്ടെത്തിയതായി പ്രിന്‍സിപ്പല്‍ എ.ജി ഡോ.അമര്‍ പട്‌നായിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കെട്ടിട നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. ഇതുകാരണം സാധാരണ നിരക്കിന്റെ മൂന്നിരട്ടിയായ 2.4 ലക്ഷം വാര്‍ഷിക നികുതി അടക്കാന്‍ വകുപ്പ് ബാധ്യസ്ഥമായി. ഈ തുക 2017 മാര്‍ച്ചുമാസം വരെ അടച്ചിട്ടുമില്ല. സര്‍ക്കാറിനെ ഇക്കാര്യത്തില്‍ ഡയറക്ടര്‍ വഴിതെറ്റിച്ചു. 1.93 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ ഉപയോഗശൂന്യമാണ്. പുതിയ കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ലാന്റ്‌സ്‌കേപ്പിംഗിനും ഉദ്യാനം ഒരുക്കുന്നതിനുമായി ഡയറക്ടര്‍ 8.30 ലക്ഷം മുന്‍കൂറായി കെ.പി.എച്ച്.സിയെ ഏല്‍പിച്ചു. എന്നാല്‍ 6.73 ലക്ഷത്തിനാണ് പണി പൂര്‍ത്തിയാക്കിയത്. ഉദ്യാനത്തിന്റെയും മറ്റും പരിപാലനത്തിന് ആവശ്യമായ ക്രമീകരണം ഏര്‍പെടുത്തണമെന്ന് കെ.പി.എച്ച്.സി, ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡയറക്ടര്‍ യാതൊരു ക്രമീകരണവും ചെയ്തില്ല.
പി.ഡബ്ല്യു.ഡി മാനുവല്‍ പ്രകാരം കെട്ടിടത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥലം ഉദ്ദിഷ്ട കാര്യത്തിന് അനുയോജ്യമായതും എന്താവശ്യത്തിനാണോ നിര്‍മിക്കുന്നത് അതിനു സൗകര്യപ്രദവും ആയിരിക്കണം. ശക്തമായ കാറ്റിനോ മറ്റ് പ്രകൃതി ക്ഷോഭത്തിനോ കെട്ടിടം വിധേയമാകുന്നതല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. എന്നാല്‍ ഡയറക്ടറേറ്റ് മന്ദിരം കടല്‍ത്തീരത്ത് തിരമാല ഒഴുകിയെത്തുന്ന ഭാഗത്തുനിന്ന് 30 മീറ്ററിനുള്ളിലാണ്. ഇത് ശക്തമായ കാറ്റിനും ലവണാംശമുള്ള അന്തരീക്ഷത്തിനും വിധേയമാണെന്ന് സി.എ.ജി കണ്ടെത്തി.

kerala

പട്ടികജാതി- പട്ടിക വര്‍ഗ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ‘ഇങ്ങനെയൊരു സര്‍ക്കാരിനെ വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

പട്ടികജാതി-പട്ടിക വർഗ പ്ലാൻ ഫണ്ടിലെ തുക ഒഴിവാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. സ്‌കോളർഷിപ്പടക്കം മുടങ്ങുന്ന വിഷയത്തിൽ സർക്കാർ അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സഭ ബഹിഷ്‌ക്കരിച്ചത്.

450 കോടി പട്ടികജാതിക്കാരുടെയും 111 കോടി പട്ടിക വർഗ്ഗക്കാരുടെയും പ്ലാൻഫണ്ടാണ് സർക്കാർ വെട്ടിക്കുറച്ചത്. ഹോസ്റ്റൽ ഫീസ് കൊടുക്കാനില്ലാതെ കുട്ടികൾ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടെന്നും നിരവധി ക്ഷേമ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

ഇങ്ങനെയൊരു സർക്കാരിനെ വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വിഷയം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷം പോലും സ്തംഭിക്കുന്ന അവസ്ഥയുണ്ടായി. പട്ടികജാതിക്കാരോട് ഇത്രമാത്രം അവഗണനയുണ്ടെന്ന് ഭരണപക്ഷം പോലും മനസ്സിലാക്കിയത് ഇന്നാണ്. ഇതൊരു ചെറിയ കാര്യമില്ല. വന്യമൃഗങ്ങൾ മനുഷ്യരെ കൊന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും നിസ്സംഗമായി ഇരിക്കുന്ന സർക്കാറിനെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

പിണറായി സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ല; മദ്രസ അധ്യാപക ക്ഷേമനിധി മുടങ്ങിയിട്ട് ഒമ്പത് വര്‍ഷം

മറ്റ് വിഭാഗങ്ങളുടെ ഉന്നമനത്തിന് യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോഴാണ് മദ്രസ അധ്യാപകരോടുള്ള ഈ അവഗണന

Published

on

മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കുള്ള സർക്കാർ ഗ്രാന്റ് മുടങ്ങിയിട്ട് ഒമ്പത് വർഷം. മറ്റ് വിഭാഗങ്ങളുടെ ഉന്നമനത്തിന് യഥേഷ്ടം ഫണ്ട് അനുവദിക്കുമ്പോഴാണ് മദ്രസ അധ്യാപകരോടുള്ള ഈ അവഗണന. ആനുകൂല്യങ്ങൾക്ക് എല്ലാ വർഷവും ബജറ്റിൽ തുക വകയിരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഒരു രൂപ പോലും അനുവദിച്ചില്ല. പ്രതിവർഷം എട്ട് കോടിയാണ് ആനുകൂല്യ വിതരണത്തിന് വേണ്ടിവരുന്നത്. 2015ലാണ് അവസാനമായി ഗ്രാൻഡ് അനുവദിച്ചത്. മദ്രസ അധ്യാപകർ അടക്കുന്ന വിഹിതത്തിൽനിന്നാണ് ക്ഷേമനിധിയും പെൻഷനും ആനുകൂല്യങ്ങളും നൽകുന്നത്.

Continue Reading

kerala

ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം

Published

on

ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് കുത്തി മുറിവുണ്ടാക്കിയ ശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്.

സ്വകാര്യ ഭാഗത്ത് ഡമ്പല്‍ വയ്ക്കുന്ന ദൃശ്യങ്ങളും കുട്ടികള്‍ അലറിക്കരയുമ്പോള്‍ അക്രമികള്‍ അത് ആസ്വദിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും ചെയ്യുന്നുണ്ട് അക്രമികളായ വിദ്യാര്‍ത്ഥികള്‍.

ഇന്നലെയാണ് ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ 6 സീനിയർ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിന് ഒടുവിൽ പൊറുതിമുട്ടിയ വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനതകളില്ലാത്ത പീഡനമാണ് ജൂനിയർ വിദ്യാർഥികൾ നേരിട്ടത്. സാമുവൽ ജോൺസൺ, ജീവ, രാഹുൽ രാജ്, റിജിൽജിത്ത് , വിവേക് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

Continue Reading

Trending