Education
സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം വിലപ്പോയില്ല; ജാമിഅ മില്ലിയ്യ ഇന്ത്യയിലെ നമ്പര്‍ വണ്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് വാഴ്സിറ്റിയെ തേടി അംഗീകാരം വന്നിട്ടുള്ളത് എന്ന് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സംഘ്പരിവാറും ഡല്‍ഹി പൊലീസും അഴിഞ്ഞാടിയ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ് ജാമിഅ ജെ.എന്‍.യു, അലിഗര്‍ യൂണിവേഴ്സിറ്റി തുടങ്ങിയവയെ എല്ലാം പിന്തള്ളി ഒന്നാമതെത്തിയത്. ഇന്ത്യയില്‍ മൊത്തം 40 കേന്ദ്രസര്‍വകലാശാലകള്‍ ആണുള്ളത്.
ജാമിഅയ്ക്ക് മൂല്യനിര്‍ണയത്തില്‍ 90 ശതമാനം സ്കോര്‍ ആണ് ലഭിച്ചത്. അരുണാചല്‍ പ്രദേശ് രാജീവ് ഗാന്ധി സര്‍വകലാശാലയാണ് രണ്ടാമത്തേത്. 83 ആണ് സ്കോര്‍. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്ക് 82 ഉം അലിഗര്‍ മുസ്ലിം യൂണിവേഴ്സിറ്റിക്ക് 78 ഉം സ്കോര്‍ ലഭിച്ചു.
മാനവവിഭവ ശേഷി മന്ത്രാലയവും (ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ്) യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മിഷനും (യു.ജി.സി) ആണ് മൂല്യനിര്‍ണയം നടത്തുന്നത്.
വര്‍ഷം പ്രതി യു.ജി, പി.ജി, എംഫില്‍, പി.എച്ച്ഡി കോഴ്സുകളിലേക്ക് പ്രവേശനം നല്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വൈവിധ്യം, പെണ്‍വിദ്യാര്‍ത്ഥികളുടെ അനുപാതം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളാണ് മൂല്യനിര്‍ണയത്തിന് വിധേയമാക്കുക.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ മുന്നോട്ടു പോകുന്ന വേളയിലാണ് വാഴ്സിറ്റിയെ തേടി അംഗീകാരം വന്നിട്ടുള്ളത് എന്ന് വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള അധ്യാപനം, പ്രസക്തമായ ഗവേഷണങ്ങള്‍ എന്നിവയാണ് ഇതു സാദ്ധ്യമാക്കിയത് എന്ന് വൈസ് ചാ്ന്സലര് കൂട്ടിച്ചേര്‍ത്തു.
2019 ഡിസംബര്‍ 15നാണ് ജാമിഅയില്‍ സി.എ.എ വിരുദ്ധ പ്രക്ഷോഭക്കാരികള്ക്കു നേരെ പൊലീസ് അഴിഞ്ഞാടിയിരുന്നത്. ക്യാംപസ് ലൈബ്രറിയില്‍ വായിച്ചു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഏകപക്ഷീയമായി ആയിരുന്നു പൊലീസിന്റെ ആക്രമണം. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്കു വഴി വച്ച അഴിഞ്ഞാട്ടത്തിനു പിന്നാലെ, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ കേന്ദ്രമായും ജാമിഅ മില്ലിയ്യ മാറിയിരുന്നു.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
kerala2 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
News3 days ago
ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും
-
News3 days ago
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍
-
india2 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
-
kerala3 days ago
വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം
-
kerala3 days ago
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി