ന്യൂഡല്‍ഹി: വിവിധ കോഴ്സുകളിലേക്കുള്ള ഈ വര്‍ഷത്തെ ജാമിഅ മില്ലിയ ഇസ്ലാമിയ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഡല്‍ഹിയില്‍ എത്തുന്ന പരീക്ഷാര്‍ത്ഥികള്‍ക്കായി എംഎസ്എഫ് ബാഫഖി സ്റ്റഡി സര്‍ക്കിള്‍ താമസമൊരുക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചു കൊണ്ടായിരിക്കും സര്‍വ്വകലാശാലയ്ക്ക് സമീപം താമസമൊരുക്കുക. താമസം ആവശ്യമുള്ളവര്‍ 12-10-2020 തിങ്കളാഴ്ചക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
8281290610 (അസ്ഹറുദ്ധീന്‍.പി), 95390 29484 (ഷുഹൈബ് ഹംസ)