ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറാന്‍ ജിഹാദ് നടത്തുന്നു എന്നാരോപിക്കുന്ന പരിപാടി സംപ്രേഷണം ചെയ്യാന്‍ അനുവാദം നല്‍കി കേന്ദ്രസര്‍ക്കാര്‍. ”യുപിഎസ്സി ജിഹാദ്” എന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ച സുദര്‍ശന്‍ ന്യൂസ് ചാനലിനെ അനുവദിച്ചു. ടിവി ഷോകള്‍ പ്രീ-സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ചാണ് മോദി സര്‍ക്കാര്‍ സുദര്‍ശന്‍ ന്യൂസിന്റെ ‘യുപിഎസ്സി ജിഹാദ്’ എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ അനുവദിക്കുന്നത്.

വിവാദ ഷോ ആഗസ്റ്റ് 28 ന് സംപ്രേഷണം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ പ്രോഗ്രാമിന്റെ നഗ്‌നമായ ഇസ്ലാമോഫോബിയോക്കെതിരെ ഉയര്‍ന്ന എതിര്‍ത്തതിനെ തുടര്‍ന്ന് വിഷയം കോടതി കയറുകയായിരുന്നു. തുടര്‍ന്ന് വിദ്വേഷം പരത്തുന്ന വിവാദ പരിപാടിയുടെ സംപ്രേഷണം ഡല്‍ഹി ഹൈക്കോടതി വിലക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍, സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍, എഡിറ്റര്‍ സുരേഷ് ചവാങ്കെ എന്നിവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഇടക്കാല സ്റ്റേ പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐ ബി മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പരിപാടിക്കെതിരെ ഒന്നിലധികം ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇടപെടാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി ഒരു പ്രോഗ്രാം സെന്‍സര്‍ ചെയ്യാന്‍ കഴിയില്ലെന്നും സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് ഒരു പ്രോഗ്രാമിന്റെ പ്രീ സെന്‍സര്‍ഷിപ്പ് ചെയ്യാന്‍ കഴിയില്ലെന്നും ഐ ബി മന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ സുദര്‍ശന്‍ ന്യൂസ് പറഞ്ഞു.

യുപിഎസ്സി പരീക്ഷയിലൂടെ രാജ്യത്തെ ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത പദവിയില്‍ മുസ്ലിംകള്‍ അധികമായി എത്തുന്നുവെന്നും അത് രാജ്യത്തിന് ഭീഷണിയാണെന്നുമാണ് സുദര്‍ശന്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചൗഹാന്‍കെ ആരോപിച്ചത്. ടിവി വാര്‍ത്തയ്ക്കു മുന്നോടിയായി പുറത്തുവിട്ട ട്രയിലറിലായിരുന്നു ആരോപണം. അതിനെ ‘യുപിഎസ്സി ജിഹാദ്’ എന്നാണ് അയാള്‍ വിശേഷിപ്പിച്ചത്. ‘ജാമിഅ ജിഹാദ്’.എന്നും ചൗഹാന്‍കെ ആരോപിച്ചിരുന്നു. ഇത്തവണത്തെ യുപിഎസ്സി പട്ടികയില്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ അധികമായി ഇടംപിടിച്ചുവെന്നും ഇത്തരക്കാരെ ജോലിക്കെടുക്കരുതെന്നും ഇത് ‘ജാമിഅ ജിഹാദ്’ ആണെന്നും ചൗഹാന്‍കെ ആരോപിച്ചു. ഈ വിദ്വേഷ പരാമര്‍ശമാണ് കോടതി കയറിയത്.

സുരേഷ് ചൗഹാന്‍കെയുടെ വര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ണരൂപത്തില്‍ പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. സിവില്‍ സര്‍വീസില്‍ മുസ്‌ലിംകള്‍ നുഴഞ്ഞുകയറുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്താന്‍ പോകുന്നു എന്നുമാണ് പരിപാടിയുടെ പ്രൊമൊയില്‍ പറഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യുമെന്നും പറഞ്ഞിരുന്നു. ജാമിയ ജിഹാദ്, ബ്യൂറോക്രസി ജിഹാദ്, യുപിഎസ്‌സി ജിഹാദ് എന്നിങ്ങനെയാണ് എഡിറ്റര്‍ സുരേഷ് സവാങ്കെ വിശേഷിപ്പിച്ചിരുന്നത്.

എന്നാല്‍ ജാമിഅ മില്ലിയ ഇസ്ലാമിയ്യയിലെ വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഇതേ പരിപാടിയുടെ പേരില്‍ ചാനലിനെതിരേ ധാരാളം പരാതി ലഭിച്ചിട്ടുണ്ടെന്ന് മറ്റൊരു കക്ഷിയായ വാര്‍ത്താവിതരണ മന്ത്രാലയവും ബോധിപ്പിച്ചു. ഇത് പരിഗണിച്ച് തല്‍ക്കാലം പരിപാടി പ്രക്ഷേപണം ചെയ്യരുതെന്ന് സുദര്‍ശന്‍ ചാനലിന് കോടതി നിര്‍ദേശം നല്‍കി.

ArrestSureshChavhanke trends on Twitter after Hemant Soren assures action for his communal remarksजहरीले और नफरत फैलाते सुदर्शन न्यूज़ पर कब बैन लगाएगी मोदी सरकार ?

മുസ്ലിംകള്‍ക്കെതിരേ ഇത്തരം ജിഹാദ് ആരോപണങ്ങള്‍ ഹിന്ദുത്വ ശക്തികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ഇതാദ്യമല്ല. റോമിയോ ജിഹാദ് മുതല്‍ കൗജിഹാദ് വരെ അതിന് നിരവധികളുണ്ട്. അതില്‍ അവസാനത്തേതാണ് യുഎപിഎ ജിഹാദും ജാമിഅ ജിഹാദും. ഇത്തരം ആരോപണങ്ങളും നുണകളും പ്രചരിപ്പിക്കുന്നതില്‍ സുദര്‍ശന്‍ ടിവിയ്ക്കും അതിന്റെ എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയ്ക്കുമുള്ള പങ്ക് ചെറുതല്ല.

Sudarshan News and its history of dangerous, communally-divisive misinformation - Alt News

രാജ്യത്തെ ഏറ്റവും നികൃഷ്ടമായ മുസ്ലിംവിരുദ്ധ നുണഫാക്ടറിയാണ് സുദര്‍ശന്‍ ചാനലും അതിന്റെ എഡിറ്റര്‍ സുരേഷ് ചൗഹാന്‍കെയും. നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൗഹാന്‍കെ നുണ പ്രചരിപ്പിക്കുന്നതില്‍ മാത്രമല്ല, കുറ്റകൃത്യങ്ങളിലും മുന്നിലാണ്. വഞ്ചന തുടങ്ങി കൊലപാതശ്രമങ്ങളും ബലാല്‍സംഗക്കേസുകളും ഇയാള്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുയര്‍ന്നത് സ്വന്തം ചാനലില്‍ നിന്നുതന്നെയാണെന്ന പ്രത്യേകതയുമുണ്ട്.