Connect with us

gulf

ലുലു ഗ്രൂപ്പില്‍ വന്‍ നിക്ഷേപത്തിന് കളമൊരുങ്ങുന്നു; നിക്ഷേപമിറക്കുന്നത് സൗദി കമ്പനി

സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ഓഹരി സ്വന്തമാക്കാന്‍ സഊദി അറേബ്യയും രംഗത്തെന്ന് സൂചന. സഊദി ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന ലുലുവിന്റെ ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ചെയര്‍മാന്‍.

ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട ഒരു മാസത്തോളമായി തുടര്‍ന്നുവരുന്ന ചര്‍ച്ച പുരോഗമിക്കുന്നതായി റോയിട്ടേഴ്‌സ് ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ആഗോളതലത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നിക്ഷേപങ്ങളിലാണ് പി ഐ എഫ് ഓഹരികള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തയുമായി ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ലുലു ഗ്രൂപ്പിന്റെ എത്ര ഓഹരികള്‍ വാങ്ങുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും അമേരിക്കയിലും യൂറോപ്പിലുമായി 22 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പിന്റെ പ്രതിവര്‍ഷ വില്‍പന 740 കോടി ഡോളറിലെത്തിയിട്ടുണ്ട്. സഊദിയിലും യു.എ.ഇയിലും ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും ഈജിപ്തിലും ഇന്ത്യയിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ലുലു ഗ്രൂപ്പിനു കീഴില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യ, അമേരിക്ക, യൂറോപ്പ്, മധ്യപൗരസ്ത്യ രാജ്യങ്ങള്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ ഗ്രൂപ്പിനു കീഴില്‍ വിതരണ കമ്പനികളുമുണ്ട്. 194 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ലുലു ഗ്രൂപ്പിന് 15 രാജ്യങ്ങളില്‍ ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. ഇതിനു പുറമെ വന്‍കിട ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവയും ഗ്രൂപ്പിനുണ്ട്. 55,800 കോടി രൂപയാണ് വാര്‍ഷിക വിറ്റുവരവ്. ഗ്രൂപ്പിലെ 58,000 ജീവനക്കാരില്‍ 30,000 പേരും മലയാളികളാണ്. സഊദിയിലെ വിവിധ നഗരങ്ങളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് ലുലു മാനേജ്‌മെന്റ്.

രാജ്യത്തിന്റെ പ്രാദേശിക വികസന ലക്ഷ്യത്തോടെ 1971 ലാണ് സഊദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്ഥാപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളിലൊന്നാണ് ഇത്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫണ്ടുകളാണ് സോവറിന്‍ ഫണ്ടുകള്‍. 2015 ല്‍ ഫണ്ടിന്റെ നയപരിപാടികളിലും ഡയറക്ടര്‍ ബോര്‍ഡിലും മാറ്റം വരുത്തി. മുന്‍ ദശകങ്ങളില്‍ ഫണ്ടിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ലോകത്തെ മറ്റു പരമാധികാര ഫണ്ടുകളുടെ പ്രവര്‍ത്തനവും അനുഭവങ്ങളും പഠിക്കുകയും ചെയ്താണ് ഫണ്ടിന്റെ നയപരിപാടികളില്‍ ഭേദഗതികള്‍ വരുത്തി ആറു നിക്ഷേപ പോര്‍ട്ട്‌ഫോളിയോകള്‍ക്ക് രൂപം നല്‍കിയത്. ഇതില്‍ നാലെണ്ണം പ്രാദേശിക നിക്ഷേപ പോര്‍ട്ട്‌ഫോളിയോകളും രണ്ടെണ്ണം അന്തര്‍ദേശീയ പോര്‍ട്ട്‌ഫോളിയോകളുമാണ്.

നിലവില്‍ ആഗോള തലത്തില്‍ 18 മുതല്‍ 20 ശതമാനം വരെയും പ്രാദേശിക തലത്തില്‍ 82 ശതമാനം വരെയുമാണ് ഫണ്ടിന്റെ നിക്ഷേപങ്ങള്‍. ഫണ്ടിന്റെ ആസ്തികള്‍ 360 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്. 2015 ല്‍ ഇത് 150 ബില്യണ്‍ ഡോളറായിരുന്നു. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ പോലുള്ള ലോക നഗരങ്ങളില്‍ ശാഖകള്‍ തുറക്കാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് നീക്കമുണ്ട്.സഊദിയുടെ വിഷന്‍ 2030 യുടെ ഭാഗമായുള്ള സാമ്പത്തിക പരിവര്‍ത്തനത്തില്‍ രാജ്യത്തിന്റെ വികസനം ലക്ഷ്യം വെച്ചുള്ള പി ഐ എഫിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.

gulf

മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു

കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

Published

on

ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

Continue Reading

gulf

മദീനയിലെ ഉംറ തീര്‍ത്ഥാടകരുടെ ബസ് അപകടം: മരണം 45 ആയി

ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

Published

on

മദീനയ്ക്കടുക്കെ ഇന്ത്യന്‍ ഉംറ തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ബസിലുണ്ടായിരുന്ന 46 പേര്‍ ഒരാള്‍ഹൈദരാബാദ് സ്വദേശി 24 കാരന്‍ മുഹമ്മദ് അബ്ദുല്‍ ശുഐബ്മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ സൗദി ജര്‍മ്മന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

തെലങ്കാനയിലെ ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അധികവും അപകടത്തില്‍പ്പെട്ടത്. മക്കയില്‍ ഉംറ പൂര്‍ത്തിയാക്കിയ സംഘം മദീനയിലേക്ക് മടങ്ങുകയായിരുന്നപ്പോഴാണ് ഞായറാഴ്ച രാത്രി 11 മണിയോടെ (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മദീനയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മുഫ്രിഹത്ത് പ്രദേശത്ത് അപകടം നടന്നത്.

നവംബര്‍ 9ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട 54 അംഗ സംഘത്തില്‍ 46 പേര്‍ ബസില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ദുരന്തം. മരിച്ചവരില്‍ കുറഞ്ഞത് 16 പേര്‍ ഹൈദരാബാദിലെ മല്ലേപ്പള്ളി-ബസാര്‍ഘട്ട് മേഖലയില്‍ നിന്നുള്ളവരാണെന്ന് തെലങ്കാന ഐ.ടി മന്ത്രി ഡി. ശ്രീധര്‍ ബാബു വ്യക്തമാക്കി. മരിച്ചവരുടെ പേരുകളുടെ പട്ടിക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

 

Continue Reading

gulf

മദീനയില്‍ ഉംറ ബസ് ടാങ്കര്‍ കൂട്ടിയിടിച്ച് തീപിടിത്തം; കണ്‍ട്രോള്‍ റൂം തുറന്നു

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്.

Published

on

മക്ക: മദീനയില്‍ ഉംറ തീര്‍ഥാടക ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തി 42 ഇന്ത്യക്കാര്‍ ദാരുണമായി മരിച്ച സംഭവത്തെ തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും സഹായങ്ങള്‍ക്കും വിവരങ്ങള്‍ക്കും താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയും ചെയ്യാം:

സഹായ ഡെസ്‌ക് നമ്പറുകള്‍:
8002440003 (ടോള്‍ ഫ്രീ)
0122614093
0126614276
0556122301

സൗദി സമയം  രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് അപകടത്തില്‍പ്പെട്ടത്. ഹൈദരാബാദ് സ്വദേശികളായ 43 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ മരിച്ചു. ഒരു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

മക്കയില്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുമ്പോള്‍ ബദ്‌റും മദീനയും തമ്മിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്താണ് അപകടം നടന്നത്. ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച ഉടന്‍ തന്നെ ബസിന് തീപിടിച്ച് തീര്‍ത്ഥാടകര്‍ക്ക് രക്ഷപ്പെടാനായില്ല.

ബസിലുണ്ടായിരുന്നവര്‍ മുഴുവനും ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending