Connect with us

Video Stories

ജമ്മുകാശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു ; പ്രതിഷേധവുമായി പ്രതിപക്ഷം

Published

on

ജമ്മു കശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ബില്ല് അവതരണത്തിനിടെ ലോക്‌സഭയില്‍ ബഹളമുണ്ടായി. നിയമം ലംഘിച്ചാണ് ബില്ല് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ജെഡിയു, ഇടത് പാര്‍ട്ടികള്‍ തുടങ്ങിവരാണ് ബില്ലിനെ എതിര്‍ക്കുന്നത്. എന്നാല്‍ കാശ്മീരില്‍ ജമ്മു സര്‍വകലാശാലയടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കില്ല. നിരോധനാജ്ഞ തുടരുകയാണ്.

അതിനിടെ, പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനവും ഇന്നു ചേരുന്നുണ്ട്. കശ്മീരില്‍ ഇന്ത്യ നടത്തിയ ഇടപെടലിനെ പാക്കിസ്ഥാന്‍ ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending