ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. ഒന്നര വര്‍ഷത്തിന് ശേഷമാണ് ജമ്മു കശ്മീരില്‍ 4 ജി ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. ജമ്മു കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇതാദ്യമായാണ് അതിവേഗ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് കൈവരുന്നത്. കഴിഞ്ഞ വര്‍ഷം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റും 2ജി മൊബൈല്‍ ഡാറ്റയും ഘട്ടംഘട്ടമായി പുനസ്ഥാപിച്ചിരുന്നു. സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചത്.