ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 128-ാം ജന്മദിനം രാഷ്ട്രം ആഘോഷിച്ചു. ശിശുദിനത്തിന്റെ ഭാഗമായി രാജ്യത്ത് റാലികളും സമ്മേളനങ്ങളും നടന്നു.

രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ നെഹ്‌റു സ്മരണ പുതുക്കി. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും സന്ദേശങ്ങള്‍ പങ്കുവച്ചു. ആസിയാന്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രധാനമന്ത്രി ട്വീറ്ററില്‍ നെഹ്‌റുവിന്റെ സ്മരണ പുതുക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ട്വീറ്റ് ചെയ്തു. മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവര്‍ നെഹ്‌റുവിന്റെ ഭൗതിക ശരീരം അടക്കിയ ശാന്തി കവാടത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.