ജവഹര്‍ നവോദയ വിദ്യാലയ(ജെ.എന്‍.വി.)ങ്ങളില്‍ 2019- ലെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2006 മേയ് ഒന്നിനും 2010 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരാകണം. പട്ടിക വിഭാഗക്കാര്‍ക്കും പ്രായപരിധി ബാധകമാണ്. പ്രവേശനം തേടുന്ന ജില്ലയില്‍, 2018-19 അധ്യയന വര്‍ഷത്തില്‍, പൂര്‍ണമായും സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍, അല്ലെങ്കില്‍ എന്‍.ഐ.ഒ.എസിന്റെ, ബി സര്‍ട്ടിഫിക്കറ്റ് കോംപീറ്റന്‍സി കോഴ്‌സില്‍ അഞ്ചാം ക്ലാസില്‍ പഠിക്കണം. പ്രവേശന പരീക്ഷ ഒരിക്കല്‍ അഭിമുഖീകരിച്ചവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അര്‍ഹതയില്ല.

താമസം, ഭക്ഷണം, യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ സൗജന്യമാണ്. ഏപ്രില്‍ ആറിന് നടത്തുന്ന ജെ.എന്‍.വി. സെലക്ഷന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെന്റല്‍ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങള്‍, 50 മാര്‍ക്ക്), അരിത്തമെറ്റിക് ടെസ്റ്റ് (20, 25), ലാംഗ്വേജ് ടെസ്റ്റ് (20, 25) എന്നിവ ഉള്‍പ്പെടുന്നതാണ് പരീക്ഷ. ഓരോ ജില്ലയിലെയും വിദ്യാലയത്തില്‍ 75 ശതമാനം സീറ്റുകള്‍ ആ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അവസാന തീയതി: നവംബര്‍ 30 വരെ. വിവരങ്ങള്‍ക്ക് http://www.navodaya.gov.in