Connect with us

Culture

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; തെഹല്‍ക്കയുടെ റിപ്പോര്‍ട്ടിനടിസ്ഥാനത്തില്‍ സംശയം നീളുന്നത് ഉറ്റതോഴി ശശികലയിലേക്ക്

Published

on

ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം അവരുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങള്‍ ഉയര്‍ന്നുവരികയാണ്. 2012-ല്‍ തെഹല്‍ക്ക പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഇപ്പോള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടനുസരിച്ച് സംശയത്തിന്റെ മുന നീളുന്നത് ഉറ്റതോഴി ശശികലയിലേക്കാണ്. അതുകൊണ്ടുതന്നെ ശശികല നല്‍കിയ വിഷം ഉള്ളില്‍ച്ചെന്നാണ് ജയലളിത മരിച്ചതെന്ന രീതിയിലുള്ള സംശയങ്ങള്‍ തള്ളിക്കളയാനുമാകില്ല. കൂടാതെ പുറത്താക്കിയ എംഎല്‍എ ശശികല പുഷ്പ ജയലളിതയുടെ അസുഖത്തില്‍ സംശയമുണ്ടെന്ന ആരോപണവുമായി രംഗത്തുവന്നതും മരണത്തെ ദുരൂഹമാക്കുന്നു.

മൂന്ന് ദശാബ്ദക്കാലത്തെ സൗഹൃദമാണ് ജയലളിതയും ശശികലയും തമ്മില്‍. ഇഷ്ടപ്പെട്ട കാസറ്റുവാങ്ങിക്കാനായി ജയലളിത സമീപിച്ചിരുന്നത് ശശികലയെയായിരുന്നു. ജയയുടെ പരിപാടികളുടെ വീഡിയോ എടുത്തുനല്‍കുന്നയാളായി ശശികല മാറിയതിന് ശേഷമാണ് അവരുടെ സൗഹൃദം കൂടുതല്‍ ശക്തിപ്പെട്ടത്. അങ്ങനെ മുഖ്യമന്ത്രിപ്പദത്തിലെത്തിയ ജയലളിതയൊപ്പം കരുത്തുനേടി ശശികലയും വളര്‍ന്നു. ശശികലക്ക് മന്നാര്‍ഗുഡി മാഫിയയുമായുള്ള ബന്ധം ജയയുടെ ഭരണത്തിലും സ്വാധീനം ചെലുത്തി. ജയയിലും ഭരണത്തിലും സ്വാധീനം ചെലുത്തി വളര്‍ന്ന ആ ബന്ധത്തില്‍ പിന്നീട് കണ്ടത് വിള്ളലായിരുന്നു.

download-1

അധികാരത്തിലേറിയ ജയലളിതയുടെ ഭരണത്തില്‍ മന്നാര്‍ഗുഡി മാഫിയ ഇടപെട്ടെന്നും പിന്നീട ജയലളിതയുടെ പേരിലുള്ള വ്യാജ ഒപ്പുകള്‍ നിര്‍മ്മിച്ച് പല പ്രധാനപ്പെട്ട ഫയലുകള്‍ ശശികല നീക്കം ചെയ്തിരുന്നുവെന്നും തെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് മനസ്സിലാക്കാന്‍ ജയയെ സഹായിച്ചത് മോദിയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ സുഹൃത്ത് തമിഴ്‌നാട്ടില്‍ ഒരു പദ്ധതിയുമായെത്തിയപ്പോള്‍ ശശികല ആവശ്യപ്പെട്ടത് 15ശതമാനം കമ്മീഷനായിരുന്നുവത്രേ. പദ്ധതിയില്‍ പിന്‍മാറിയ ആ സുഹൃത്ത് വഴിയാണ് മോദി ജയലളിതക്ക് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കിയത്. മോദിയുമായുള്ള ആ ബന്ധം ശശികലയെ ജയലളിതയുടെ ശത്രുവാക്കുകയും ചെയ്തു.

21jaya3

2011-ല്‍ ശശികലയെ ജയലളിത പുറത്താക്കി. 2012 മാര്‍ച്ച് 31ന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാലുവര്‍ഷത്തെ തടവും 100കോടി രൂപ പിഴയും വിധിച്ചു. ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിന് ശേഷമാണ് ജയലളിത അസുഖ ബാധിതയാകുന്നത്. അതോടെ ജയലളിതയുടെ അസുഖത്തെക്കുറിച്ചും സംശയങ്ങളുയര്‍ന്നു. അവര്‍ക്ക് ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ശശികല വിഷം നല്‍കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ശശികല നിയമിച്ച നേഴ്‌സായിരുന്നു ജയലളിതയെ പരിചരിച്ചിരുന്നതെന്ന് സംശയത്തെ ബലപ്പെടുത്തുകയും ചെയ്തു. തെഹല്‍ക്കയുടെ റിപ്പോര്‍ട്ടും ഇത് വെളിപ്പെടുത്തിയിരുന്നു. മലയാളിയായ ജീമോന്‍ ജേക്കബ്ബായിരുന്നു അന്ന് ആ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്.

അസുഖ ബാധിതയായ ജയലളിത വിദഗ്ധ പരിശോധന നടത്തുകയും അതില്‍ സ്റ്റിറോയിഡും ചെറിയ തോതില്‍ വിഷവും മരുന്നുകളായി നല്‍കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതായും തെഹല്‍ക്ക പറയുന്നുണ്ട്. അതാണ് ശശികലയെ പുറത്താക്കുന്നതിലേക്ക് എത്തിച്ചതെന്നും തെഹല്‍ക്ക പറയുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി അവരെ പിടികൂടിയ രോഗം ഏതാണെന്ന് മനസ്സിലാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞില്ല. രക്തത്തെ ബാധിക്കുന്ന അണുബാധയാണെങ്കിലും അസുഖം സ്ഥിരീകരിക്കാന്‍ അപ്പോളോ ആസ്പത്രിക്കും കഴിഞ്ഞിട്ടില്ല. ഓരോ അവയവങ്ങളേയും അണുബാധ പിടികൂടുകയായിരുന്നു. എന്നാല്‍ അണുബാധയുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പനിയും നിര്‍ജ്ജലീകരണവുമായി കഴിഞ്ഞ 90ദിവസമായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയുടെ വൃക്കയും കരളും പൂര്‍ണ്ണമായും സ്തംഭിച്ചിരുന്നു. അവസാനം ഹൃദയത്തെ ബാധിച്ചാണ് മരണം സംഭവിച്ചത്. രക്തത്തില്‍ അണുബാധയുണ്ടാകണമെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അണുക്കള്‍ രക്തത്തില്‍ കലരുകയോ അല്ലെങ്കില്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുകയോ വേണമെന്നാണ് മെഡിക്കല്‍ വിദഗ്ധരും പറയുന്നത്. ഈ സാഹചര്യത്തിലാണ് തെഹല്‍ക്കയുടെ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നത്.

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Film

അല്ലു അർജുൻ്റെ ഭാര്യാപിതാവ് കോൺഗ്രസിൽ ചേർന്നു; ഗുണമാകുമെന്ന വിലയിരുത്തലിൽ നേതൃത്വം

കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി.

Published

on

നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാഞ്ചര്‍ലയെ കൂടാതെ ഹൈദരാബാദ് മുന്‍ മേയര്‍ ബോന്തു രാംമോഹനും ഭാര്യ ബോന്തു ശ്രീദേവിയും മുന്‍ മന്ത്രി പട്‌നം മഹേന്ദര്‍ റെഡ്ഡിയും കോണ്‍ഗ്രസിലേക്ക് മാറി. നല്‍ഗൊണ്ടയിലെ നാഗാര്‍ജുന സാഗറിലെ ബിആര്‍എസ് നേതാവായിരുന്നു ചന്ദ്രശേഖര്‍ റെഡ്ഡി.

വ്യാഴാഴ്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ട് പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് കാഞ്ചര്‍ല ചര്‍ച്ച നടത്തി. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍കാജിഗിരി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കാനാണ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി ഉദ്ദേശിക്കുന്നത്.

2014-ന് മുമ്പ് താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാഭ്യാസ കാലത്ത് കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് വരുന്നത് സ്വന്തം കൂടിലേക്ക് വരുന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചര്‍ലയെ ഉള്‍പ്പെടുത്തുന്നത് തങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെലങ്കാന രൂപീകരണത്തിന് ശേഷം 2014-ല്‍ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ ടിആര്‍എസിനുവേണ്ടി കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

 

Continue Reading

Trending