ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇനി ജന മനസുകളിലെ ഓര്‍മ. ജയലളിതയുടെ ഭൗതിക ശരീരം സംസ്‌കരിച്ചു. മുന്‍ മുഖ്യമന്ത്രി എം.ജി ആറിന്റെ സ്മാരകത്തിനടുത്താണ് ജയയെയും സംസ്‌കരിച്ചത്.

അന്ത്യകര്‍മങ്ങള്‍ക്ക് ജയലളിതയുടെ ഉറ്റതോഴിയായ ശശികല നേതൃത്വം നല്‍കി. സ്വന്തമായി മക്കളില്ലാത്തതിനാല്‍ ഹിന്ദു ആചാരപ്രകാരം തന്നെ പെട്ടിയിലിറക്കിയാണ് സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ മറീന ബീച്ചില്‍ നടന്നു.

തമിഴരുടെ തലൈവിയായ അമ്മക്ക്‌ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാട് മൊത്തം വിലാപയാത്രക്കൊപ്പമെത്തി.  ജയലളിതയുടെ ഭൗതിക ദേഹം വഹിച്ചുള്ള വിലാപയാത്ര രാജാജി ഹാളില്‍ നിന്ന് പുറപ്പെട്ടു മറീനാ ബീച്ചിലെത്തി. മുതിര്‍ന്ന നേതാക്കളുടെ അവസാന ആദരഞ്ജലി അര്‍പ്പണത്തിന് മുഖ്യമന്ത്രി പനീര്‍സല്‍വം തുടക്കം കുറിച്ചു.

ജയലളിതക്ക് പ്രണാമമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജാജി ഹാളിലെത്തി. രാജാജി ഹാളില്‍ രാഷ്ട്രീയ-സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തേയും എംെല്‍എമാരേയും മോദി ആശ്വസിപ്പിച്ചു. വളരെ കുറച്ച് സമയം മാത്രമാണ് ഹാളില്‍ അദ്ദേഹം ഹാളില്‍ ചിലവഴിച്ചത്. വസതിയായ പോയസ് ഗാര്‍ഡനില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് മൃതദേഹം രാജാജി ഹാളിലേക്ക് മാറ്റിയത്.

 

‘അമ്മ’യെ കാണാനായി ആയിരങ്ങളാണ് രാജാജി ഹാളിലേക്ക് ഒഴുകിയെത്തുന്നത്. വൈകിട്ട് നാലു വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്‌കാരത്തിനു മറീനയിലേക്ക് കൊണ്ടുപോകുക. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീന ബീച്ചില്‍ വൈകിട്ട് നാലരക്ക് നടക്കും. എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയലളിതക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക. എംജിആറിന്റെ ഭൗതിക ശരീരം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറില്‍ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചത്.

pan-copy

മുഖ്യമന്ത്രി പനീര്‍ശെല്‍വമാണ് ജയക്ക് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്. കേരള ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

jaya-supporters-jpg-image-784-410