ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു തുടക്കംമിട്ട് എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷമാകുന്നു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലക്കെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചത്. സിറ്റിങ് ജഡ്ജിക്കായിരിക്കും അന്വേഷണ ചുമതല.

sasikala-amma-paneer

സാഹചര്യം അനുകൂലമാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കുമെന്നും പനീര്‍ശെല്‍വം അറിയിച്ചു. പാര്‍ട്ടിയെ താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. തള്ളിപ്പറഞ്ഞിട്ടുമില്ല. എഐഎഡിഎംകെയുടെ യോജിപ്പിനു വേണ്ടിയാണ് എന്നും നിലകൊണ്ടത്. ശശികല മുഖ്യമന്ത്രിയാകുന്നതോ പാര്‍ട്ടിയുടെ അമരതെത്തുന്നതോ ‘അമ്മ’ ആഗ്രഹിച്ചിരുന്നില്ല. തന്റെ നീക്കങ്ങള്‍ക്കു പിന്നില്‍ ബിജെപിയോ ഡിഎംകെയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.