മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും സമസ്തക്ക് മുസ്‌ലിം ലീഗുമായി യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്. ചില മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുകയായിരുന്നു. സൈബർ മേഖലയിൽ ചിലവർ അാവശ്യ വിവാദമുയർത്തിക്കൊണ്ടുവരാൻ ശ്രമമുണ്ടായി.

ഇടതുപക്ഷ അനുകൂല മാധ്യമങ്ങളിലും ഓൺലൈൻ ഇടങ്ങളിലും ഇത്തരം വാർത്തകൾ പ്രചരിപ്പിച്ചത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ മാത്രമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. സമ്മർദ്ദം ചെലുത്തി പരിപാടികളിൽ നേതാക്കളെ പങ്കെടുപ്പിച്ചില്ലെന്ന അപവാദ പ്രചരണങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. പ്രൊഫ. കെ ആലിക്കുട്ടി മുസ്്‌ലിയാർ ഉൾപ്പടെയുള്ള സമസ്ത നേതാക്കളോടൊപ്പമാണ് ജിഫ്രി തങ്ങൾ പാണക്കാടെത്തിയത്.