Connect with us

Culture

സ്വപ്നസാക്ഷാത്കാരത്തില്‍; ചരിത്രനേട്ടം കാത്ത് ഷാഫില്‍ മാഹീന്‍

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ചെറുപ്പം മുതല്‍ മനസില്‍ തളിരിട്ട ആഗ്രഹം… പിന്നീടുള്ള ഓരോ ചുവടുവെപ്പും ലക്ഷ്യ സാക്ഷാത്കാരത്തിലേക്ക്.. ഒടുവില്‍ ജെ.ഇ.ഇ ഓള്‍ഇന്ത്യ എഞ്ചിനീയറിങ് മെയിന്‍ പരീക്ഷയില്‍ എട്ടാംസ്ഥാനം നേടിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാഫില്‍ മാഹീന്‍ വിജയത്തിന്റെ ആദ്യ പടി ചവിട്ടികയറിയത്. ഒ.ബി.സി വിഭാഗത്തില്‍ ഒന്നാംസ്ഥാനവും ഈ മിടുക്കനാണ്. കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫില്‍, ആകെയുള്ള 360 മാര്‍ക്കില്‍ 345 സ്‌കോര്‍ ചെയ്താണ് കേരളത്തിന്റെ അഭിമാനമായത്. ഐ.ഐ.ടികളിലും എന്‍.ഐ.ടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശനം നേടാനുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ(ജെ.ഇ.ഇ)യില്‍ ആദ്യ സ്ഥാനങ്ങളില്‍ അടുത്തകാലത്തൊന്നും കേരളത്തില്‍ നിന്നൊരൊവിദ്യാര്‍ത്ഥിയും യോഗ്യത നേടിയിട്ടില്ല. ഷാഫിലിന്റെ ഒന്നാം റാങ്കിന് ശേഷം കേരളത്തില്‍ അടുത്ത റാങ്ക് സ്ഥാനം 97യും 300മതുമാണെന്നാണ് നിലവിലെ വിവരം.

ജെ.ഇ.ഇ മെയിന്‍ പരീക്ഷക്ക് ശേഷമുള്ള അഡ്വാന്‍സ് പരീക്ഷ അടുത്തമാസം 21ന് നടക്കും. നിലവിലെ പ്രകടനം ആവര്‍ത്തിക്കാനായാല്‍ ചരിത്രനേട്ടമാണ് 17കാരനെ കാത്തിരിക്കുന്നത്.

കോഴിക്കോട് റെയ്‌സ് പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷാഫിലിന് കൂട്ട് എപ്പോഴും പുസ്തകങ്ങളാണ്. അറിയപ്പെടുന്ന മാത്തമറ്റീഷ്യനാകണമെന്നാണ് ആഗ്രഹം. രാവിലെ ആറുമുണിക്ക് എഴുന്നേറ്റ് പഠനം ആരംഭിക്കും. രാത്രി പതിനൊന്നുമണിവരെ തുടരും. പഠനത്തിന്റെ സമ്മര്‍ദ്ദം കുറക്കാന്‍ കമ്പൂട്ടര്‍ ഗെയിമാണ് ഏകവിനോദം. ചെറുപ്പംമുതല്‍ പഠിക്കാന്‍ മിടുക്കനായ ഷാഫിലിനെ പൂര്‍ണ പിന്തുണയുമായി പിതാവ് കെ.എ നാസിയും മാതാവ് എസ് ഷംജിതയും എപ്പോഴും കൂടെയുണ്ട്. തിരൂര്‍ സ്വദേശികളായ ഇവര്‍ മകന്റെ പഠനം മുന്നില്‍കണ്ട് മാവൂര്‍റോഡിനടുത്തുള്ള സൗഭാഗ്യ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറുകയായിരുന്നു.

പൊതുവെ വിദ്യാര്‍ത്ഥികള്‍ അകറ്റിനിര്‍ത്താറുള്ള കണക്കിനെ ഏറെ ഇഷ്ടപ്പെടുന്ന ഷാഫിലിന് എത്രബുദ്ധിമുട്ടുള്ള ചോദ്യം നല്‍കിയാലും നിമിഷനേരംകൊണ്ട് അവ ചെയ്ത് തീര്‍ക്കുമെന്ന് സഹപഠികള്‍ പറയുന്നു. അധ്യാപകരെ എന്നും വിസ്മയിപ്പിക്കുന്ന ഈ വിദ്യാര്‍ത്ഥി ഇന്നലെ ഉച്ചയോടെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് എട്ടാം റാങ്കുണ്ടെന്നറിഞ്ഞിട്ടും അമിതാഹ്ലാദമില്ലാതെ സ്വതസിദ്ധമായ ചിരിയോടെയാണ് നേരിട്ടത്. ഒന്നാം റാങ്കാണ് ലക്ഷ്യമെന്നും പറഞ്ഞു. പത്താം ക്ലാസ് വരെ തിരൂര്‍ എം.ഇ.എസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് കോഴിക്കോട്ടേക്ക് മാറി. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് സയന്‍സില്‍ തുടര്‍പഠനം നടത്തണമെന്നാണ് ഷാഫിലിന്റെ ആഗ്രഹം.

Film

ആസിഫ് അലിയെ പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍; പിന്നില്‍ രേഖാചിത്രം

എല്ലാവരും രേഖാചിത്രംതിയറ്ററിൽ പോയി കാണണമെന്നും ആസിഫ് അലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Published

on

യുവാക്കളുടെ ആവേശമായ ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം
രേഖാചിത്രത്തെ പ്രശംസിച്ച് നടൻ ദുൽഖർ സൽമാൻ. താരങ്ങളുടെ പേരെടുത്തു പറഞ്ഞാണ് നടൻ അഭിനന്ദിച്ചത്. എല്ലാവരും രേഖാചിത്രംതിയറ്ററിൽ പോയി കാണണമെന്നും ആസിഫ് അലിയുടെ പ്രകടനം അവിശ്വസനീയമാണെന്നും ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘രേഖാചിത്രം എന്ന ഗംഭീര സിനിമ കണ്ടു. ആരെങ്കിലും ഈ സിനിമ കാണാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ മറക്കാതെ തിയറ്ററിൽ പോയി കാണുക. ഇതൊരു ത്രില്ലറാണ്. ഇതിൽ നിഗൂഢതയുണ്ട്. മലയാളം സിനിമാപ്രേമികൾക്ക് മാത്രം ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരത്വമുണ്ട്. കൂടാതെ എന്റെ പ്രിയപ്പെട്ട ചില അഭിനേതാക്കളുടെ ചില അവിശ്വസനീയമായ പ്രകടനങ്ങളുമുണ്ട്.

ഈ സിനിമയിലും കഥാപാത്രത്തിലും മനസ്സ് അർപ്പിച്ചതിന് ആസിഫ് എല്ലാ സ്നേഹവും അർഹിക്കുന്നു. നിരപരാധിയായ ഇരയുടെ മരണത്തിനു പിന്നിലെ നിഗൂഢത പുറത്തു കൊണ്ടുവരുന്നതിനും അവർക്ക് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുമുള്ള പരിശ്രമങ്ങളിലെ നിരാശയും വേദനയും മനോധൈര്യവും ഞങ്ങളെ താങ്കളുടെ കാഴ്ചക്കാരനാക്കി.

അനശ്വര… രേഖയെ അവതരിപ്പിച്ചതിൽ ഒരുപാടു പ്രതീക്ഷയും നിഷ്കളങ്കതയും ഉണ്ടായിരുന്നു. മനോജേട്ടാ… വിൻസന്റായി നിങ്ങൾ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ശരിക്കും ഭയപ്പെടുത്തുന്ന വിൻസന്റ്. ബാക്കിയുള്ള അഭിനേതാക്കളും ഗംഭീരമായിരുന്നു. സിനിമയിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളോടു നീതി പുലർത്തി.

ജോഫിൻ, അപ്പു, മുജീബ്, ഷമീർ, സമീറ തുടങ്ങി സിനിമയുടെ മുഴുവൻ സാങ്കേതിക സംഘത്തിന്റെയും പ്രകടനം മാതൃകാപരമായിരുന്നു, ഇനിയും ഇത്തരം ഗംഭീര ചിത്രങ്ങൾ മലയാള സിനിമയിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ’- ദുൽഖർ കുറിച്ചു.

ദ് പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.മിസ്റ്ററി ത്രില്ലർ ജോണറിൽ കഥ പറയുന്ന ചിത്രത്തിൽ ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്,സെറിൻ ഷിഹാബ് എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ജനുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.

Continue Reading

News

ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും നേടിയില്ല; വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ

ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു.

Published

on

ഗസ്സയിലെ വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ നയീം ഖാസിം. ഇസ്രാഈലിനെതിരായ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു. പക്ഷെ, ഇസ്രാഈൽ ആഗ്രഹിച്ചതൊന്നും അവർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രാഈലും ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ശേഷം ലെബനാനിൽനിന്ന് ഹിസ്ബുല്ലയും യെമനിൽനിന്ന് ഹൂതികളും ഇസ്രാഈലിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.

ശനിയാഴ്ചയും ഹൂതികൾ ഇസ്രാഈൽ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. മിസൈൽ വിജയകരമായി പ്രതിരോധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മിസൈൽ വന്നതോടെ മധ്യ ഇസ്രാഈലിലും ജെറുസലേമിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങി.

അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ അറിയിച്ചിരുന്നു. ഗസ്സിലെ വെടിനിർത്തൽ കരാർ ഞായറാഴ്ച രാവിലെ 8.30ന് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ‘എക്സി’ൽ അറിയിച്ചു.

Continue Reading

india

ആർ.ജികർ ബലാത്സംഗ കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ

2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു. 

Published

on

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റവാളി. ആശുപത്രിയിലെ സൂരക്ഷാ ജീവനക്കാരനായ സഞ്ജയാണ് കേസിലെ ഏക പ്രതി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സംഭവമായിരുന്നു ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലേത്. 2024 ഓഗസ്റ്റ് ഒമ്പതിനാണ് യുവഡോക്ടര്‍ കൊല്ലപ്പെട്ടത്. യുവതിയുടെ ആന്തരിക അവയങ്ങള്‍ക്ക് ഉള്‍പ്പെടെ സാരമായി പരിക്കേറ്റിരുന്നു.

ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ചതിന്റെ പിറ്റേ ദിവസമാണ് യുവഡോക്ടറെ കണ്ടെത്തിയത്. തുടര്‍ന്ന് യുവഡോക്ടറുടെ മരണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ 24 മണിക്കൂര്‍ സമയമെടുത്ത ബംഗാള്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. പിന്നാലെ സഞ്ജയ് റോയി അറസ്റ്റിലാകുകയും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ബംഗാളിലെ കായിക-സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ യുവഡോക്ടര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങി. യുവഡോക്ടറുടെ മരണത്തില്‍ അപലപിച്ച് മമത നേരിട്ട് പ്രതിഷേധ വേദികളില്‍ എത്തിയിരുന്നു. പിന്നാലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പാള്‍ സന്ദീപ് ഘോഷും ഇയാളുടെ രാഷ്ട്രീയ ബന്ധവും ബംഗാളില്‍ ചര്‍ച്ചയായി. തുടര്‍ന്ന് ഇയാളെ ഓഗസ്റ്റ് 12ന് സ്ഥലംമാറ്റുകയും ചെയ്തു.

ഒരു സംഘം ആളുകള്‍ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജ് അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആക്രമണം തെളിവ് നശിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ നിഗമനം നടത്തിയിരുന്നു.  ഇതിനിടെ രാജ്യത്തുനീളമായി ഇടവേളകളില്ലാതെ തൊഴിലെടുക്കുന്ന മെഡിക്കല്‍ രംഗത്തെ ജീവനക്കാരുടെ ദുരവസ്ഥകള്‍ ചര്‍ച്ച ചെയ്യപ്പെടുകയും പ്രതിഷേധമുണ്ടാകുകയും ചെയ്തു. ഐ.എം.എ അടക്കം പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

യുവഡോക്ടര്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസ് പ്രതിസന്ധിയിലായതോടെ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും അഴിമതി കേസില്‍ സന്ദീപ് ഘോഷ് അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റമോ ഡോക്ടറുടെ മരണമായി ബന്ധപ്പെട്ട വകുപ്പുകളോ ചുമത്തിയിട്ടില്ല. പകരം കേസിലെ ഏക പ്രതി സഞ്ജയ് റോയി മാത്രമാണെന്നാണ് കണ്ടെത്തിയത്. ഡോക്ടറുടെ മരണത്തില്‍ ഹൈക്കോടതിയും സുപ്രീം കോടതിയും സ്വമേധയാ കേസെടുത്തിരുന്നു.

Continue Reading

Trending