Connect with us

More

ഇതുപോലുള്ള ദുരന്തങ്ങള്‍ അകറ്റി നിര്‍ത്താന്‍ ഇനിയെങ്കിലും പോരായ്മകള്‍ തിരിച്ചറിയണം

Published

on

നമ്മള്‍ എത്രപേര്‍ ശ്രദ്ധിച്ചുവെന്നു അറിയില്ല, ഇന്ന് മ്യാന്‍മറില്‍ ഒരു ഡാമിന്റെ സ്പില്‍വേ തകര്‍ന്ന് 90 ഗ്രാമങ്ങള്‍ മുങ്ങി. പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. ആറു പേര്‍ മരിച്ചു. എഴുപതിനായിരം പേരെയാണ് ഇപ്പോള്‍ ഒഴിപ്പിച്ചിരിക്കുന്നത്.
‘സുരക്ഷിതം’ എന്നു അധികൃതര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ജലസേചന ഡാമാണ് തകര്‍ന്നത്.

മ്യാന്‍മറിന്റെ അയല്‍രാജ്യമായ ലാവോസില്‍ ജലവൈദ്യുത പദ്ധതിയുടെ ഡാം തകര്‍ന്നത് കഴിഞ്ഞ മാസമാണ്. ഒരു വലിയ പ്രവിശ്യ മുങ്ങി. 35 പേര്‍ മരിച്ചു. നൂറുകണക്കിന് പേരെ കാണാതായി. ഇതും സര്‍ക്കാര്‍ ‘സുരക്ഷിത’മെന്ന് ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഡാമായിരുന്നു.

അണക്കെട്ടുകളും അതിനോട് ചേര്‍ന്നുള്ള മനുഷ്യരുടെയും പ്രകൃതിയുടെയും നിലനില്‍പ്പും ലോകമെങ്ങും വലിയ ആശങ്കയായി ഉയരുകയാണ്.
ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ആ ചര്‍ച്ച പോകുന്നത് വഴിതെറ്റിയാണ്.

‘ഇങ്ങനെതന്നെയാണ് ഡാമുകള്‍ കൈകാര്യം ചെയ്യേണ്ടത്’ എന്നു ഭക്തര്‍. ‘അതല്ല, പിണറായി കേരളത്തെ മുക്കുകയായിരുന്നു’ എന്നു വിരുദ്ധര്‍.
സത്യം ഇതിനിടയില്‍ എവിടെയോ ആര്‍ക്കും വേണ്ടാതെ കിടക്കുന്നു.

എല്ലാവരും ഡാം വിദഗ്ധര്‍ ആയ ഈ കാലത്ത് ശരിയായ വിദഗ്ധരുടെ വാക്കുകള്‍ എവിടെയെങ്കിലും വരുന്നുണ്ടോ എന്നു നോക്കുകയായിരുന്നു ഞാന്‍.
ചിലതൊക്കെ കണ്ടു.
ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ നായര്‍ രാജീവന്റെ പ്രതികരണം ‘ഹിന്ദുസ്ഥാന്‍ ടൈംസി’ല്‍ വായിച്ചു,
‘നമ്മുടെ രാജ്യത്തെ വലിയ ജലസംഭരണികള്‍ക്കൊന്നും കൃത്യമായ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്ന ജലനിയന്ത്രണ സംവിധാനം ഇല്ല. ഇനിയെങ്കിലും അതു വേണം എന്നാണ് കേരളം നല്‍കുന്ന പാഠം.’

പിന്നീട് മനോരമയിലെ ജോമി തോമസിന് നല്‍കിയ അഭിമുഖത്തില്‍ രാജീവന്‍ ഇത്രകൂടി പറഞ്ഞു, ‘ഇന്‍ഡ്യയില്‍ എവിടെയും ശാസ്ത്രീയമായ ഡാം മാനേജ്‌മെന്റ് ഇല്ല. നമ്മുടെ രാജ്യത്തു കാലാവസ്ഥാ നിരീക്ഷണം ഉണ്ടെങ്കിലും അതിനെ ഡാമുകളിലെ ജലനിരപ്പുമായി ബന്ധിപ്പിച്ചുള്ള പ്രവചനങ്ങള്‍ ഇല്ല.’ ആരെയും കുറ്റപ്പെടുത്താന്‍ മുതിരുന്നില്ലെങ്കിലും ഡാമുകള്‍ കൈകാര്യം ചെയ്തതിലെ പോരായ്മകള്‍ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം കൂട്ടി എന്നുതന്നെയാണ് അദ്ദേഹം പറഞ്ഞത്.

ഡല്‍ഹി ഐ ഐ ടി യിലെ പ്രൊഫസര്‍ എ. കെ ഗോസയിനും ഇതേ കാര്യം പറഞ്ഞുകണ്ടു, ‘ഡാം നിറയുമ്പോള്‍ തുറക്കുക, അതുവരെയും സംഭരിക്കുക എന്ന ലളിതബുദ്ധിയിലാണ് ഇന്ത്യയിലെ ഡാമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ മനോഭാവമാണ് കേരളത്തില്‍ ദുരന്തമായത്.’

രണ്ടു പതിറ്റാണ്ടായി ഏഷ്യയിലെ ഡാമുകള്‍ സംബന്ധിച്ചു ജനകീയ പഠനങ്ങള്‍ നടത്തുന്ന ഹിമാന്‍ഷു താക്കറിന്റെ നിരീക്ഷണം ബി.ബി.സിയില്‍ കണ്ടു. അദ്ദേഹം പറയുന്നു, ‘ഇന്‍ഡ്യയിലെ വലിയ അണക്കെട്ടുകളുടെയെല്ലാം നിയന്ത്രണം വൈദ്യുതി ഉത്പാദക കമ്പനികള്‍ക്കാണ്. അവരുടെ നോട്ടം വൈദ്യുതഉത്പാദനം മാത്രമാണ്. അവസാന നിമിഷംവരെ ജലം സംഭരിക്കാന്‍ ആണ് അവര്‍ ശ്രമിക്കുക.’

ഹിമാന്‍ഷു ചൂണ്ടിക്കാട്ടിയ ആ ‘ലാഭമോഹം’ കേരളത്തില്‍ കെ.എസ്.ഇ.ബിയും പ്രകടിപ്പിച്ചു.

ഡാം കൈകാര്യം ചെയ്യുന്നതില്‍ ശാസ്ത്രീയവും കൃത്യവുമായ രീതി ഉണ്ടായിരുന്നുവെങ്കില്‍ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വളരെയേറെ കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു പറഞ്ഞവരില്‍ ഐ.ഐ.ടി റൂര്‍ക്കിയിലെ പ്രൊഫസര്‍ നയന്‍ ശര്‍മയും ഉണ്ട്. 2011ല്‍ കേരളം ഉണ്ടാക്കിയ ഡാം സുരക്ഷാപഠന സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ഇത്തവണ ഡാം തുറന്നതിലെ പാളിച്ചകള്‍ കേരളം അന്വേഷിക്കണമെന്നും പഠിക്കണമെന്നും ശര്‍മ പറയുന്നു.

ചുരുക്കത്തില്‍, തകര്‍ന്ന കേരളം പുനര്‍നിര്‍മിക്കപ്പെടുമ്പോള്‍ അതില്‍ കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് സംവിധാനവും വേണം. ഇന്ന് നമ്മള്‍ ജീവനുവേണ്ടി കേണതുപോലെ നാളെ നമ്മുടെ മക്കളും വിലപിക്കേണ്ടി വരരുത്.

പക്ഷേ, കുറ്റമറ്റ ഒരു ഡാം മാനേജ്‌മെന്റ് ഉണ്ടാവാന്‍ ആദ്യം വേണ്ടത് ഇപ്പോള്‍ സംഭവിച്ച പോരായ്മകള്‍ കണ്ടെത്തുകയാണ്.
ഏതു വസ്തുതയും അമിതമായി കക്ഷിരാഷ്ട്രീയവത്കരിക്കപ്പെടുന്ന കേരളത്തില്‍ അത്തരമൊരു വസ്തുതാന്വേഷണം ഉണ്ടാകുമോ? സംശയമാണ്.
നിയമസഭയില്‍ മിണ്ടാന്‍ കഴിയാതെപോയ സജി ചെറിയാന്‍ സാക്ഷി!

അബ്ദുല്‍ റഷീദ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഏഴ് ഗ്രേഡുകളുടെ കൂടി വില പ്രഖ്യാപിച്ച് ടൊയോട്ട

1.5 ലിറ്റര്‍ കെസീരീസ് എന്‍ജിന്‍, ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 2ഡബ്ലുഡി, എഡബ്ലുഡി ഓപ്ഷനുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് നിയോ ഡ്രൈവ് വകഭേദത്തെ വ്യത്യസ്തമാക്കുന്നത്.

Published

on

കോഴിക്കോട്: ടൊയോട്ടയുടെ ഏറ്റവും പുതിയ എസ് യുവി മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ ഏഴ് ഗ്രേഡുകളുടെ വില കൂടി പ്രഖ്യാപിച്ചു. നാല് ടോപ്പ് ഗ്രേഡുകളുടെ വില ഈ മാസം ആദ്യം കമ്പനി പ്രഖ്യാപിച്ചിരുന്നു.ജി എടി 2ഡബ്യുഡി നിയോ ഡ്രൈവ് 15,54,000 രൂപ, എസ് എടി 2ഡബ്യുഡി നിയോ ഡ്രൈവ് 13,48,000 രൂപ, വി എംടി എഡബ്യുഡി നിയോ ഡ്രൈവ് 17,19,000 രൂപ, വി എംടി 2ഡബ്യുഡി നിയോ ഡ്രൈവ് 15,89,000 രൂപ, ജി എംടി 2ഡബ്യുഡി നിയോ ഡ്രൈവ് 14,34,000 രൂപ, എസ് എംടി 2ഡബ്യുഡി നിയോ ഡ്രൈവ് 12,28,000 രൂപ, ഇ എംടി 2ഡബ്യുഡി നിയോ ഡ്രൈവ് 10,48,000 രൂപ എന്നിങ്ങനെ ഇന്ത്യയിലുടനീളം ഒരേ വിലയില്‍ ലഭ്യമാകും.

1.5 ലിറ്റര്‍ കെസീരീസ് എന്‍ജിന്‍, ഫൈവ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 2ഡബ്ലുഡി, എഡബ്ലുഡി ഓപ്ഷനുകളുള്ള ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് നിയോ ഡ്രൈവ് വകഭേദത്തെ വ്യത്യസ്തമാക്കുന്നത്.

ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി www.toyotabharat.com/online-booking/ വഴിയും, അടുത്തുള്ള ടൊയോട്ട ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ചും ടെയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി www.toyotabharat.com സന്ദര്‍ശിക്കുക.

Continue Reading

Career

career chandrika:സര്‍ക്കാര്‍ ജോലി നേടാന്‍ സിജിഎല്‍ എന്ന ‘മിനി സിവില്‍ സര്‍വീസ്’, ഇരുപതിനായിരത്തോളം ഒഴിവുകള്‍

ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മികവാര്‍ന്ന കരിയര്‍ സാധ്യതകളിലേക്കെത്താന്‍ സുവര്‍ണാവസരമൊരുക്കുന്ന മത്സരപ്പരീക്ഷയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ.

Published

on

പി ടി ഫിറോസ്

ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായി മികവാര്‍ന്ന കരിയര്‍ സാധ്യതകളിലേക്കെത്താന്‍ സുവര്‍ണാവസരമൊരുക്കുന്ന മത്സരപ്പരീക്ഷയാണ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (സി.ജി.എല്‍) പരീക്ഷ. കേന്ദ്ര സര്‍ക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സ്റ്റാറ്റിയൂട്ടറി ബോഡികള്‍, െ്രെടബ്യുണലുകള്‍ എന്നിവിടങ്ങളിലെ ഗസറ്റഡ് റാങ്കിലുള്ള തസ്തികകളിലുള്‍പ്പെടെ നിയമനം ലഭിക്കാന്‍ വഴിയൊരുക്കുന്നത് കൊണ്ടുതന്നെ ബിരുദധാരികള്‍ക്ക് മുന്നിലുള്ള ഏറ്റവും ശ്രദ്ധേയമായ കടമ്പയാണ് മിനി സിവില്‍ സര്‍വീസ് എന്ന് വിശേഷിപ്പിക്കാവുന്ന സി.ജി.എല്‍ പരീക്ഷ. 35 തസ്തികകളിലായി ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി എന്നിങ്ങനെയുള്ള കാറ്റഗറികളിലായാണ് നിയമനം.

സി.ജി.എല്‍ വഴി നിയമനം ലഭിക്കുന്ന
തസ്തികകള്‍

ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് ഓഫീസര്‍
സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് സര്‍വീസ്, ഐബി, ഇലക്ട്രോണിക്‌സ്‌ഐടി, റെയില്‍വേ, വിദേശകാര്യ മന്ത്രാലയങ്ങള്‍, ആംഡ് ഫോഴ്‌സ് ഹെഡ്ക്വാര്‍ട്ടര്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
വിവിധ മന്ത്രാലയങ്ങളിലെ അസിസ്റ്റന്റ്
ഡയറക്റ്റ് ടാക്‌സ്, ഇന്‍കം ടാക്‌സ് ആന്‍ഡ് കസ്റ്റംസ്, സി.ബി.ഐ, എന്‍.ഐ.എ, സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളിലെ ഇന്‍സ്‌പെക്ടര്‍/സബ് ഇന്‍സ്‌പെക്ടര്‍
റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍
തപാല്‍ വകുപ്പിലെ പോസ്റ്റല്‍/ സോര്‍ട്ടിങ് അസിസ്റ്റന്റ്
സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിലെ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍
മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസിലെ സീനിയര്‍ അട്മിന്‌സിട്രേറ്റീവ് അസിസ്റ്റന്റ്
വിവിധ വകുപ്പുകളിലെ ഓഡിറ്റര്‍ / അക്കൗണ്ടന്റ്‌റ്/ ഡിവിഷണല്‍ അക്കൗണ്ടന്റ്/ ജൂനിയര്‍ അക്കൗണ്ടന്റ്
വിവിധ വകുപ്പുകളിലെ സീനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ യു.ഡി ക്‌ളര്‍ക്ക്
സി.ബി.ഡി.ടി, സി.ബി.ഐ.സി എന്നിവിടങ്ങളില്‍ ടാക്‌സ് അസിസ്റ്റന്റ്

എല്ലാ വിഭാഗങ്ങളിലുമായി മൊത്തം ഇരുപതിനായിരത്തോളം ഒഴിവുകളുണ്ട്. പട്ടിക വിഭാഗങ്ങള്‍, ഒ.ബി.സി, സാമ്പത്തിക പിന്നാക്ക വിഭാഗങ്ങള്‍, വിമുക്ത ഭടന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ സംവരണമുണ്ടാവും. അസിസ്റ്റന്റ് ഓഡിറ്റ്/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയിലേക്ക് ഏത് ബിരുദധാരികള്‍ക്കും അപേക്ഷിക്കാമെങ്കിലും സി.എ/സി.എം.എ/ സി.എസ് എന്നിവയിലേതെങ്കിലുമോ കൊമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ഫൈനാന്‍സ്), ബിസിനസ് എക്കണോമിക്‌സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പരിഗണന ലഭിക്കും. ജൂനിയര്‍ സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്ലസ്ടു തലത്തില്‍ ഗണിതം പഠിച്ചിരിക്കുകയോ ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായെങ്കിലും എടുത്തിരിക്കുകയോ വേണമെന്ന നിബന്ധനയുണ്ട്. ബാക്കി എല്ലാ തസ്തികകളിലേക്ക് അപേക്ഷിക്കുവാനും ഏതെങ്കിലും ബിരുദ യോഗ്യത മതി വിദൂര വിദ്യാഭ്യാസ രീതിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

1827, 2030, 1830, 1832 എന്നിങ്ങനെ വിവിധ തസ്തികകള്‍ക് വ്യത്യസ്ത പ്രായപരിധിയാണുള്ളത്. സംവരണ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ് ലഭിക്കും. https://ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം അവസാന ദിവസത്തേക്ക് നീട്ടി വെക്കാതെ മുന്‍കൂട്ടി അപേക്ഷിക്കുവാന്‍ ശ്രദ്ധിക്കണം. അപേക്ഷാ ഫീസായ 100 രൂപ ഓണ്‍ലൈനായോ എസ്.ബി.ഐ ബാങ്ക് മുഖേനയോ അടക്കാം. വനിതകള്‍, പട്ടികവിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

കമ്പ്യൂട്ടര്‍ അധിഷ്ടിത പരീക്ഷക്ക് ടയര്‍ 1, ടയര്‍ 2 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുണ്ടാവുക. ടയര്‍ 1 പരീക്ഷക്ക് ഒബ്ജക്ടീവ് സ്വഭാവത്തിലുള്ള ചോദ്യങ്ങളാണുണ്ടാവുക. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുണ്ടാവും. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബംഗളുരു, മൈസൂര്‍, മംഗലാപുരം എന്നിവയടക്കം 15 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം. ടയര്‍ 2 പരീക്ഷയില്‍ മൂന്ന് പേപ്പറുകളാണുണ്ടാവുക. പേപ്പര്‍ 1 ഏത് തസ്തികയിലേക്കും അപേക്ഷിക്കുന്നവരുമെഴുതണം. പരീക്ഷകളുടെ രീതി, സിലബസ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. വിവിധ വകുപ്പുകളിലെ ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍,യുഡി ക്ലര്‍ക്ക് പദവികളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ശാരീരികക്ഷമത സംബന്ധിച്ച നിബന്ധനകളുണ്ട്. സിലബസ്, ചോദ്യപേപ്പര്‍ രീതി എന്നിവയെല്ലാം കൃത്യമായി പരിശോധിച്ച് പരീക്ഷക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കണം. മാതൃകാ ചോദ്യപ്പേപ്പറുകള്‍ ഉപയോഗപ്പെടുത്തി തയ്യാറെടുക്കുന്നത് ഫലപ്രദമാവും.

Continue Reading

Career

കേരള കേന്ദ്ര സര്‍വകലാശാലക്ക് എ ഗ്രേഡ്

കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.

Published

on

കാസര്‍കോട്: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.

കരിക്കുലര്‍ ആസ്പെക്ട്സ്, റിസര്‍ച്ച്-ഇന്നവേഷന്‍സ് ആന്റ് എക്സ്റ്റന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണന്‍സ്-ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളില്‍ പോയിന്റ് വര്‍ധിച്ചു.

മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍.എസ്. സാംബശിവ റാവു ചെയര്‍മാനായ ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനെത്തിയത്. 2009ല്‍ സ്ഥാപിതമായ കേരള കേന്ദ്ര സര്‍വകലാശാലക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് എ ഗ്രേഡ് നേടാന്‍ സാധിച്ചത്.

Continue Reading

Trending