സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ ദാരുണമരണത്തിലും വര്‍ഗീയത തിരഞ്ഞ് സംഘപരിവാര്‍.

‘മരണത്തില്‍ ദുഖം അറിയിക്കുന്നു.എന്നാല്‍ ശ്രീറാം എന്ന പേര് ഉള്ളത് കൊണ്ട് അയാളെ പിച്ചി ചീന്തി തിന്നാലെ ഇവിടെ ചിലര്‍ക്ക് ത്യപ്തിയാകൂ’ സംഘപരിവാര്‍ പ്രവര്‍ത്തക ഫേയ്‌സ് ബുക്കില്‍ കുറിച്ചു. മരണത്തിലും വര്‍ഗീയത നിറക്കുന്ന പരാമര്‍ശത്തിനെതിരെ കടുത്ത ഭാഷയിലാണ് ആളുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുന്നത്.