കോട്ടയം: കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസുദേവനാണ് മരിച്ചത്. 29 വയസ്സായിരുന്നു. കോട്ടയത്തു നിന്നും പിതൃസഹോദര പുത്രന്‍ അനന്ത പത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂര്‍ക്ക് പോകവെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൂര്യ തെറിച്ചു വീഴുകയായിരുന്നു. ഉടനെ കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴു മണിയോടെ അയര്‍ക്കുന്നം തിരുവഞ്ചൂര്‍ റോഡില്‍ ചപ്പാത്ത് ജംഗ്ഷനിലായിരുന്നു അപകടം. കൗമുദി ടിവിയും സ്റ്റാര്‍ വിഷന്‍ ചാനലിലും വാര്‍ത്താ അവതാരകയായിരുന്നു സൂര്യ. സംസ്‌കാരം ഇന്ന് ഉച്ചക്ക് മൂന്നു മണിക്ക് നടക്കും.
Be the first to write a comment.