അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെകുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജയയുടെ വസതിയടങ്ങുന്ന പോയസ് ഗാര്‍ഡനിലെ വിശാല ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് ജയ സ്മാരമായി വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനി സാമി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഒ. പഴനീര്‍ ശെല്‍വത്തിന്റെ മുഖ്യആവശ്യങ്ങളാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. ഇതോടെ ഇരു വിഭാഗങ്ങളും ലയിക്കാനുള്ള സാധ്യതയും വര്‍ദ്ധിച്ചതായി കരുതപ്പെടുന്നു.

2016 സെപ്റ്റംബര്‍ 22 നു കടുത്ത പനിയും നിര്‍ജ്ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിത 75 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഡിഡംബര്‍ അഞ്ചിനു രാത്രി പതിനൊന്നരയോടെയായിരുന്നു അന്തരിച്ചത്. എന്നാല്‍ മരണത്തില്‍ പല ദുരൂഹതകളും ഉണ്ടെന്നും അടുപ്പക്കാരെന്ന് വിശേിപ്പിക്കപ്പെടുന്നവര്‍ അത് മറച്ചു വെക്കുകയാണെന്നുമുള്ള ആരോപണം ഉയര്‍ന്നിരുന്നു.